April 29, 2024

പ്രതിഭ ഗ്രന്ഥാലയത്തിന് പ്രൊജക്ടർ കൈമാറി

0
Img 20220928 Wa00252.jpg

മൊതക്കരഃ : ജില്ലാ പഞ്ചായത്ത് അനുവദിച്ച അര ലക്ഷം രൂപ വിലവരുന്ന ഹൈ ബ്രൈറ്റ്നസ് എൽ.സി.ഡി പ്രൊജക്ടർ 
1961 ൽ സ്ഥാപിതമായ  
വെള്ളമുണ്ട ഡിവിഷനിലെ മൊതക്കര പ്രതിഭ ഗ്രന്ഥാലയത്തിന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.
ഗ്രാമോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ ആസൂത്രണ ബോർഡ് മെമ്പർ എ.എൻ പ്രഭാകരൻ,കേരള സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ.റഫീഖ്,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,
ലൈബ്രറി പ്രസിഡന്റ് രഞ്ജിത് മാനിയിൽ ,സെക്രട്ടറി അരുൺകുമാർ.കെ,സി.ഡി.എസ് ചെയർപേഴ്സൺ സജ്‌ന ഷാജി,സി.ജി.പ്രത്യുഷ്,
എച്ച്‌.എം മണികണ്ഠൻ,സജി കെ.വി,ഭാർഗവി രാധാകൃഷ്ണൻ,എം.പി.പ്രകാശൻ,അശ്വിൻ കെ എസ്, മിഥുൻ പ്രദീപ്,അക്ഷയ് വി,അലി അക്ബർ,ഗോകുൽ രാജ്,അക്ഷയ് കൃഷ്ണ,ഷിംന കെ ടി,അനൂപ് എം ആർ,കെ.എ മോഹനൻ,അസീസ് മൊതക്കര,ചിത്രാംഗദൻ,സുരേഷ്,ഷാനി വാസൻ 
തുടങ്ങിയവർ സംബന്ധിച്ചു.
മൊതക്കരയിലെ പരേതനായ പൗര പ്രമുഖൻ അവരയിൽ അനന്തൻ നായർ സ്ഥലവും കെട്ടിടവും നൽകി 1961 ൽ ആരംഭിച്ച പ്രതിഭ ഗ്രന്ഥാലയം വെള്ളമുണ്ട ഡിവിഷനിലെ മികച്ച നിലയിൽ പ്രവർത്തിക്കുന്ന മാതൃകാ ലൈബ്രറികളിൽ ഒന്നാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *