സി. പുരുഷോത്തമന്‍ മാസ്റ്റര്‍ (85) നിര്യാതനായി

മാനന്തവാടി:മാനന്തവാ ടി ടി.ടി.ഐക്കു സമീപം പ്രശാന്തിയില്‍ സി. പുരുഷോത്തമന്‍ മാസ്റ്റര്‍ (85) നിര്യാതനായി.മാനന്തവാടി ഗവ.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്നു. എടത്തന, തരുവണ, നീര്‍വാരം എന്നീ സ്‌കൂളുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ.എസ്.എസ്.പി.യു യൂണിറ്റ് പ്രസിഡന്റും, പെയ്ന്‍ ആന്‍ഡ് പാലീയേറ്റീവ് സൊസൈറ്റി സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: ടി.ആര്‍. ശാന്ത. മക്കള്‍: പി.സി വിനീത, പി.സി സുനിത (പ്രിന്‍സിപ്പാള്‍ ഇക്റ നഴ്സിങ്ങ് കോളേജ്, കോഴിക്കോട്), പി.സി അനിത (അധ്യാപിക, വേങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), പി.സി ഷജിത, പി.സി ഷെറിന്‍ (ആയുര്‍വേദ തെറാപ്പിസ്റ്റ്). മരുമക്കള്‍: പരേതനായ ഡോ. ഇ.പി ചന്ദ്രമോഹന്‍, വിജയ് കൃഷ്ണന്‍ (എ.ജി.എം. ബേബി മെമ്മോറിയല്‍ ഹോസ്പ്പിറ്റല്‍ കോഴിക്കോട്, ഡോ. പ്രദോഷ് കുമാര്‍ (വെറ്ററിനറി ഡോക്ടര്‍ കൂത്തുപറമ്പ്), കെ.പി ലക്ഷ്മണന്‍ (പ്ലാന്റര്‍), വി.വി. ഷിംന (ലൈബ്രേറിയന്‍ ടാഗോര്‍ ഗ്രന്ഥാലയം കണിയാരം).



Leave a Reply