April 19, 2024

മേപ്പാടിയില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങി

0
Img 20220929 Wa00082.jpg
മേപ്പാടി : പേവിഷ നിയന്ത്രണ പദ്ധതിയായ റാബീസ് പ്രൊജക്ടിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായുള്ള ക്യാമ്പുകള്‍ ആരംഭിച്ചു. ക്യാമ്പുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റംല ഹംസ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.എം ജിതിന്‍ അധ്യക്ഷത വഹിച്ചു. രണ്ട് റൂട്ടിലായി നടന്ന ക്യാമ്പുകളില്‍ 285 നായകള്‍ക്കും 48 പൂച്ചകള്‍ക്കും വാക്സിന്‍ നല്‍കി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വാക്സിനേഷന്‍ ക്യാമ്പ് സെപ്തംബര്‍ 30 ന് അവസാനിക്കും. മേപ്പാടി വെറ്ററിനറി ആശുപത്രിയിലും വാക്‌സിനേഷന്‍ ലഭ്യമാണ്. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ സുനീറ ഷാഫി, മെമ്പര്‍ ബി.നാസര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍ രശ്മി, വി സാജിദ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *