July 16, 2026

പോഷകാഹാര പ്രദര്‍ശനവും ബോധവത്ക്കരണ ക്ലാസും നടത്തി

0
IMG_20220930_170536.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 'പോഷണ്‍ മാ' മാസാചരണത്തിന്റെ ഭാഗമായി ബത്തേരി ബ്ലോക്ക് ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലത ശശി അധ്യക്ഷത വഹിച്ചു. അങ്കണവാടി ഗുണഭോക്തക്കളുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പോഷകാഹാര പ്രദര്‍ശനം, തൊടുവെട്ടി കോളനിയിലെ ഒൻപത്  കുടുംബങ്ങള്‍ ഒരുക്കിയ തനത് ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ കൃഷി അസി. പ്രൊഫസര്‍ എം.ആര്‍. അഷിത ന്യൂട്രീഷ്യന്‍ ഗാര്‍ഡന്‍ തയാറാക്കുന്നതിനെക്കുറിച്ച് ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ  പ്രസന്ന ശശീന്ദ്രന്‍, വി.ജി. പുഷ്പ, ബി.ഡി.ഒ കെ.എസ് സജീഷ്, സി.ഡി.പി.ഒ പി. പുഷ്പലത, ജൂനിയര്‍ സൂപ്രണ്ട് പി. രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *