June 21, 2026

കേന്ദ്രത്തിലും കേരളത്തിലും ജനഹിതമറിയാത്ത ഏകാധിപത്യഭരണം: എൻ ഡി അപ്പച്ചൻ

0
05
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേന്ദ്രത്തിലും, കേരളത്തിലും നടക്കുന്നത് ജനഹിതമറിയാത്ത ഏകാധിപത്യഭരണമാണെന്ന്‍ കെ പി സി സി അംഗവും യു ഡി എഫ് കണ്‍വീനറുമായ എൻ ഡി അപ്പച്ചൻ കുറ്റപ്പെടുത്തി. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമൊവശ്യപ്പെട്ട്, സുപ്രീംകോടതി വിധി വന്നയുടൻ തിടുക്കപ്പെട്ട് നൂറ്റാണ്ടുകളായുള്ള വിശ്വാസത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു പിണറായി സർക്കാരിന്റെ ദുർണഭരണത്തിനെതിരെയും, രാജ്യത്തെ കൊള്ളയടിക്കുന്ന മോദി സർക്കാരിന്റെ വർഗീയ ഫാസിസത്തിനെതിരെയും സംസ്ഥാന യു ഡി എഫ് കമ്മിറ്റി ആഹ്വാനപ്രകാരം കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി പി ആലി, റസാഖ് കൽപ്പറ്റ, കെ വി പോക്കർഹാജി, ഒ വി അപ്പച്ചൻ, ഗോകുൽദാസ് കോട്ടയിൽ, സി മൊയ്തീൻകുട്ടി, എം എം രമേശൻമാസ്റ്റർ, ജി വിജയമ്മ ടീച്ചർ, ടി ഹംസ, ടി ജെ ഐസക്, എ പി ഹമീദ്, സലീം മേമന, മാടായി ലത്തീഫ്, കെ കെ രാജേന്ദ്രൻ, ആർ ഉണ്ണികൃഷ്ണൻ, ബി സുരേഷ്ബാബു, മോഹൻദാസ് കോട്ടക്കൊല്ലി, എ എ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *