June 10, 2026

കെട്ടിട നിർമ്മാണ അപേക്ഷക്ക് സ്വതന്ത്ര സോഫ്റ്റ് വേർ വേണം- ലെൻസ് ഫെഡ്

0
03-2
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നഗരസഭകളിൽ കെട്ടിട നിർമ്മാണ അപേക്ഷക്ക് സകേതം പിൻവലിച്ചുകൊണ്ട് ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്ററ്റം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ലൈസൻസ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പർ വൈസേഴ്‌സ് ഫെഡറേഷൻ കൽപ്പറ്റ നഗരസഭയ്ക്ക് മുമ്പിൽ ധർണ നടത്തി.കോഴിക്കോട് കോർപ്പറേഷനിൽ നടപ്പിലാക്കിയ സുവേഗ സോഫ്‌റ്റ്വെയർ പോലും സർക്കാർ നിർത്തലാക്കി. ഡിസംബർ ഒന്നുമുതൽ സകേതം സോഫ്റ്റ് വെയർ നിർത്തലാക്കിയതിനാൽ നഗരസഭകളിൽ പ്ലാൻ സമർപ്പിക്കുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ലെൻസ് ഫെഡ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ധർണ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് പൈക്കാടൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജെയിംസ് ജോസഫ്, സെക്രട്ടറി സതീഷ് അരിവയൽ,ഇബ്രാഹിം പുനത്തിൽ, ജോൺ മാത്യു, ഹാരിസ് അറക്കൽ, സ്ലീബ് മനയത്ത്, രേഷ്മ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *