വിധി നിർണ്ണയത്തിലെ അപാകതക്കെതിരെ ലോകായുക്ത വഴി സംസ്ഥാന കലോത്സവത്തിനെത്തിയ പി.ജി.നിഖിലക്ക് മിന്നും വിജയം.
കൽപ്പറ്റ : വിവാദമായ വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ വിധി നിർണ്ണയത്തിലെ അപാകതക്കെതിരെ ലോകായുക്തയുടെ വിധി സമ്പാദിച്ച് ആലപ്പുഴയിലെ 59-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ബത്തേരി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ പള്‍സ് വൺ വിദ്യാർത്ഥിനി പി.ജി നിഖിലക്ക് അഭിമാന വിജയം. ഹയർ സെക്കണ്ടറി വിഭാഗം ഭരതനാട്യത്തിലാണ് നിഖില എ ഗ്രേഡോടെ മൂന്നാം സ്ഥാനത്തെത്തിയത്. കൂലിപ്പണിക്കാരായ ബത്തേരി പഴുപ്പത്തൂർ കുറ്റേക്കുന്ന് രാജേന്ദ്രന്റെയും ഉഷയുടെയും മകളായ നിഖിലക്ക് ലോകായുക്തയിൽ നിന്ന് വിധി സമ്പാദിച്ച് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ ഏകദേശം കാൽ ലക്ഷത്തോളം രൂപ ചിലവായി. ഇതിൽ ലോകായുക്ത വിധി പ്രകാരം സംസ്ഥാന കലോത്സവത്തിന് കെട്ടി വക്കാനുള്ള പതിനായിരം രൂപ സ്കൂളിലെ അധ്യാപകർ പിരിവെടുത്ത് നൽകി. ബാക്കി തുക നാട്ടുകാരും അഭ്യുദയകാംക്ഷികളും നൽകി.
Leave a Reply