April 30, 2026

മനുഷ്യാവകാശ ദിനം ആചരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വനിതാശിശുവികസന വകുപ്പിന്റെ സ്ത്രീ ശാക്തീകരണ പരിപാടിയായ സധൈര്യം മുന്നോട്ട് പദ്ധതിയോടനുബന്ധിച്ച് മനുഷ്യാവകാശ ദിനത്തില്‍  സ്ത്രീ ആര്‍ത്തവം -പൗരാവകാശം എന്നവിഷയത്തെ ആസ്പദമാക്കി കല്പറ്റ എന്‍. എം. എസ്.എം ഗവ. കോളേജില്‍ നടത്തിയ ജില്ലാ തല പരിപാടി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. അജീഷ് ഉദ്ഘാടനം ചെയ്തു.  വനിതാ ശിശു വികസന ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി അധ്യക്ഷനായി. ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ലെജിന, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പ്രജിത്ത് കെ.കെ, ശിശുവികസനപദ്ധതി ഓഫീസര്‍ സുധ എം.എന്‍, കോളേജ് പ്രിന്‍സിപ്പാള്‍ രാജിമോള്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സാജിത ഓപ്പണ്‍ ഫോറം നയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *