April 27, 2026

ബേബി തങ്കച്ചൻ അനുസമരണവും ഫോട്ടോ പ്രദർശനവും നടത്തി.

0
IMG-20191002-WA0576.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വാടക്കേ വയനാട്ടിലെ ആദ്യകാല ഫോട്ടോഗ്രാഫറായിരുന്ന ബേബി തങ്കപ്പന്റെ അനുസ്മരണവും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയുടെ നിശ്ചല ഛായാഗ്രാഹകൻ എന്ന നിലയിൽ പ്രശസ്ഥനായ ബേബി തങ്കപ്പൻ, നക്സൽ കാലഘട്ടം, ഗോത്ര സംസ്കൃതി, സാഹിത്യ സാമൂഹ്യ സംഭവങ്ങൾ എന്നിവയൊക്കെ ഒരു പത്രപ്രവർത്തകന്റെ ഉൾക്കാഴ്ചയോടെ ക്യാമറയിൽ പകർത്തിയ പ്രതിഭാശാലിയായിരുന്നുവെന്ന് അനുസ്മരണ യോഗം വിലയിരുത്തി.
ഫോട്ടോഗ്രഫിയെന്ന കലാമാദ്ധ്യമത്തെ ജനമനസ്സുകളിലേക്ക് ആകർഷിക്കുവാനും, നിരവധി യുവാക്കൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുവാനും അദ്ദേഹത്തിന് സാധിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും, സാംസ്ക്കാരിക പ്രവർത്തകനുമായ എം.ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രസ്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ .ജോസഫ്.കെ.ജോബ്, ആർ.അജയകുമാർ, ബാബു ഫിലിപ്പ്, പ്രദീപ് മാനന്തവാടി, ലത്തീഫ് പടയൻ, അജി കൊളോണിയ, എം.കെ.രവി, തുടങ്ങിയവർ സംസാരിച്ചു. ബേബി തങ്കപ്പനുളള പുരസ്ക്കാരം അദ്ദേഹത്തിന്റെ സഹധർമ്മിണി ഗ്രേസി ക്ക് ഗ്രന്ഥാലയം സെക്രട്ടറി അരുൺ: ഇ.വി. സമ്മാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *