April 26, 2026

കേന്ദ്ര സർക്കാർ റിപ്പോർട്ടിൽ ജനവികാരമുണ്ടാവുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരൻപിള്ള

0
IMG-20191003-WA0358.jpg
By ന്യൂസ് വയനാട് ബ്യൂറോ
രാത്രിയാത്ര നിരോധന വിഷയവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ നൽകുന്ന റിപ്പോർട്ടിൽ ഇവിടുത്തെ ജനവികാരമുണ്ടാവുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരൻപിള്ള. ബത്തേരിയിൽ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യായാധിപന്മാർക്ക് നീതിബോധം വേണമെന്നും
 രാജ്യത്ത് പരമാധികാരം ജനങ്ങൾക്കാണന്നും ഇതിനു താഴെയാണ് പാർലമെന്റും ജുഡീഷ്യറിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആരും മുതിരരുത്. ഒരു പ്രദേശത്തുള്ള ജനങ്ങളെ മുഴുവൻ നിസാര വൽക്കരിക്കാൻ ശ്രമിക്കരുതെന്നും അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്നും അതാണ് വയനാട്ടിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കൂട്ടായ ശ്രമങ്ങൾക്ക് കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ സംസ്ഥാന ബിജെപിയുടെയും അതിൻറെ പ്രസിഡൻറ് നിലയിൽ തന്റെയും പിന്തുണ എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *