May 20, 2024

ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

0
Sthalam Maripokunna Sub Collector Nsk Umeshnu Jilla Vikasana Samithiyude Upaharam Nalkunnu.jpg


തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. പദ്ധതികള്‍ ഭേദഗതിക്കായി സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഒക്ടോബര്‍ അഞ്ചിന് അവശേഷിക്കുന്ന ഭേദഗതി പദ്ധതികള്‍ കൂടി ജില്ലാ ആസൂത്രണ സമിതിക്കു മുമ്പാകെ സമര്‍പ്പിക്കാന്‍ യോഗം തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. ആദിവാസി കോളനികളില്‍ തദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികള്‍ക്ക് എസ്.ടി വകുപ്പിന്റെ ഫീസബിലിറ്റി ലഭിക്കാത്തതിനെ തുടര്‍ന്ന് പദ്ധതികള്‍ ഒഴിവാക്കേണ്ടി വരുന്ന സാഹചര്യം തദേശ സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സമിതി ഐടിഡിപി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ ഗ്രാമ് സ്വരാജ് അഭിയാന്‍ (ആര്‍.ജി.എസ്.എ) പദ്ധതിയിലൂടെ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. ഹരിത കര്‍മ സേന, വയോജന കേന്ദ്രം എന്നിവയ്ക്കായി 3.60 കോടി രൂപയുടെ പ്രവര്‍ത്തികളാണ് തദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്നത്. 

    ജില്ലാ ആസൂത്രണ സമിതി യോഗങ്ങളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്നു ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ആവശ്യപ്പെട്ടു. ഭേദഗതി പദ്ധതി ആസൂത്രണ സമിതിക്കു മുമ്പാകെ എത്തുന്നതിന് നാലുദിവസം മുമ്പെങ്കിലും സര്‍പ്പിക്കണമെന്ന നിര്‍ദേശം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും മുന്നോട്ടുവെച്ചു. യോഗത്തില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *