April 26, 2026

വന അദാലത്ത് നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തരപരിഹാരം കാണാന്‍ വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വന അദാലത്ത് നാളെ  (ഒക്‌ടോബര്‍ 4)  രാവിലെ 10 ന് കളക്‌ട്രേറ്റ് എ.പി.ജെ. ഹാളില്‍ നടക്കും. അദാലത്ത് വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജു  ഉദ്ഘാടനം ചെയ്യും. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എം.എല്‍.എ.മാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ മൂന്ന് ഡിവിഷനുകളിലെയും ഭൂമി സംബന്ധിച്ച പരാതികള്‍ ഒഴികെയുള്ള പ്രശ്‌നങ്ങളും പരാതികളുമാണ് അദാലത്തില്‍ പരിഗണിക്കുക. വന്യമൃഗ ശല്യം, പ്രതിരോധ നടപടികള്‍, നഷ്ടപരിഹാരം, വനത്തിലുള്ളിലെ താമസക്കാരുടെ പുനരധിവാസം, വനപാതകളുടെ തടസങ്ങള്‍ തുടങ്ങിയ വനംവകുപ്പുമായി ബന്ധപ്പെട്ടതും തീരുമാകേണ്ടതുമായ പരാതികളെല്ലാം അദാലത്തില്‍ പരിഗണിക്കും.  വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും അദാലത്തില്‍ നേരിട്ട് അപേക്ഷ നല്‍കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *