November 10, 2026

പുലിപ്പേടി ഒഴിഞ്ഞ് മാതമംഗലം: ഇനി ഭയം വനം വകുപ്പിന്റെ കേസ്

0
IMG-20191005-WA0147.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഭീതി പരത്തിയ പുളളിപുലിയെ മയക്ക് വെടി വെച്ച് പിടിച്ച് കൂട്ടിലാക്കി.
കൽപ്പറ്റ: 

പൂതാടി പഞ്ചായത്തിലെ മാതമംഗലം പ്രദേശത്തെ ഭീതിപരത്തിയ പുലി കൂട്ടിലായതോടെ ഒരു ഗ്രാമത്തിന്റെ പുലിപ്പേടി ഒഴിഞ്ഞു. ഇന്ന് രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച്  പുലിയെ  പിടികൂടിയത്. 7 വയസ്സ് പ്രായം കണക്കാക്കുന്ന ആൺപുലിയാണ് കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് ഭീതിപരത്തിയിരുന്നത്. പൂതാടി ചീയമ്പം ബൊമ്മൻ കോളനിക്ക് സമീപം വച്ചാണ് പുലിയെ പിടികൂടിയത്. രാവിലെ ബൊമ്മൻ കോളനിക്ക് സമീപത്തെ കാപ്പി തോട്ടത്തിലാണ് പുലിയെ കണ്ടത്. തുടർന്ന് വനപാലകർ പുലിയെ പിന്തുടർന്നു. ഇതിനിടയിൽ പുലി കൂടുതൽ ജനവാസകേന്ദ്രത്തിലേക്ക് നീങ്ങിയതോടെ മയക്കുവെടി വെക്കുകയായിരുന്നു. തുടർന്ന് വല ഉപയോഗിച്ച് പുലിയെ പിടികൂടി. മാതമംഗലത്ത് സ്ഥാപിച്ചിരുന്ന കൂട് എത്തിച്ച ശേഷം പുലിയെ കൂട്ടിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പുലി ഇറങ്ങിയ തുമായി ബന്ധപ്പെട്ട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.പുലിപ്പേടി ഒഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ നാട്ടുകാർക്കെതിരെ വനം വകുപ്പിന്റെ കേസ് വരുമോ എന്ന ഭീതിയിലാണ് ജനം. എന്തായാലും 

 നാടിനെ ഭീതിയിലാഴ്ത്തിയ പുലി കെണിയിൽ അകപ്പെട്ട ആശ്വാസത്തിലാണ് നാട്ടുകാർ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *