November 10, 2026

ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

        സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍  പത്താം തരം മുതല്‍ പി ജി വരെയുള്ള കോഴ്‌സുകള്‍ക്ക്  പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയില്‍ താഴെ. മുന്‍ വര്‍ഷ ക്ലാസുകളില്‍ 50 ശതമാനം മാര്‍ക്ക്  ലഭിച്ചിരിക്കണം. 10,11,12 ക്ലാസ്സി ലേക്കുള്ള അപേക്ഷ  നവംബര്‍ 15 നും ഡിഗ്രി, പി.ജി അപേക്ഷ  ഡിസംബര്‍ 15  നും മുമ്പായി ജില്ലാ സൈനികക്ഷേമ ആഫീസില്‍ നല്‍കണം. അപേക്ഷാ ഫാറം ജില്ലാ സൈനികക്ഷേമ ആഫീസില്‍ ലഭിക്കും. കൂടാതെ സൈനികക്ഷേമ വകുപ്പിന്റെ സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് 2 രൂപ കോര്‍ട്ട്  ഫീ സ്റ്റാമ്പൊട്ടിച്ച്  ബന്ധപ്പെട്ട രേഖകള്‍ സഹിതവും സമര്‍പ്പിക്കാം.
എസ്.സി. എസ്.ടി. ജില്ലാതല കമ്മിറ്റി
പട്ടികജാതി പട്ടികവര്‍ഗ ജില്ലാതല കമ്മിറ്റി ഒക്‌ടോബര്‍ 28ന് വൈകീട്ട് 4ന് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *