April 26, 2026

ജില്ലാ സിബിഎസ്ഇ കലോത്സവം; ഗ്രീൻ ഹിൽസും ഹിൽ ബ്ലൂംസും ജേതാക്കൾ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ അമൃത വിദ്യാലയത്തിൽ നടന്ന ജില്ലാ സിബിഎസ്ഇ സ്കൂൾ
കലോത്സവത്തിൽ ഗ്രീൻ ഹിൽസും ഹിൽ ബ്ലൂംസും ജേതാക്കൾ. കാറ്റഗറി 1, 2,4
എന്നിവയിൽ ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളും കാറ്റഗറി 3 ഹിൽ ബ്ലൂംസ് സ്കൂളും
കിരീടം നേടി. . 7 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 27 വിദ്യാലയങ്ങളിൽ
നിന്നുള്ള 1500 പ്രതിഭകൾ പങ്കെടുത്തു. നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ്
സമ്മാനദാനം നിർവഹിച്ചു. കൗൺസിലർ ജോർജ് കളമ്പുകാട്ട് അധ്യക്ഷത വഹിച്ചു.
വയനാട് സർവോദയ പ്രസിഡന്റ് സീറ്റാ ജോസ്, ജനറൽ കൺവീനർ ബ്രഹ്മചാരിണി ശാലിനി,
ബീന കെ. തോമസ്, എെഷ തപ്സം, രേഖ എസ്. നായർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ സിബിഎസ്ഇ സ്കൂൾ കലോത്സം; ജേതാക്കൾ
കാറ്റഗറി 1
1. ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ(81)
2. ഡീ പോൾ പബ്ലിക് സ്കൂൾ (65), ഹിൽബ്ലൂംസ് സ്കൂൾ (65)
3. ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ (54)
കാറ്റഗറി 2
1. ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ (121)
2.ഹിൽബ്ലൂംസ് സ്കൂൾ (118)
3.അമൃതവിദ്യാലയം മാനന്തവാടി (109), ഡീ പോൾ പബ്ലിക് സ്കൂൾ (109)ബവൻസ്‌
വിദ്യാമന്ദിർ (109)
കാറ്റഗറി 3
1.ഹിൽബ്ലൂംസ് സ്കൂൾ (253)
2.ഗ്രീൻ ഹിൽ പബ്ലിക് സ്കൂൾ (226)
3. ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ (203)
കാറ്റഗറി 4
1.ഗ്രീൻ ഹിൽ പബ്ലിക് സ്കൂൾ (262)
2.ഹിൽബ്ലൂംസ് സ്കൂൾ (229)
3. ബവൻസ് വിദ്യമന്ദിരം (184)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *