വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം നവംബർ 2 ന്
മാനന്തവാടി.
പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ കൂടെയുണ്ട് എന്ന മുദ്രാവാക്യവുമായി
എൻ എ എം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകുന്ന രണ്ട് വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം നവംബർ 2 ന് നടക്കും.
പാനൂർകല്ലിക്കണ്ടി എൻ എ എം കോളേജുംവിദ്യാത്ഥികളും ചേർന്ന് നടപ്പാക്കുന്നഎൻ.എ.എം.പദ്ധതിയുടെ ഭാഗമായാണ് രണ്ട് വീടുകൾ നിർമ്മിച്ചു നൽകുന്നത്.
വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ രണ്ട് നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നത്. ആദ്യ വീടിന്റെ പ്രവൃത്തി 2 ന് രാവിലെ 10.30 ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉൽഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ പ്രഭാകരൻ മാസ്റ്റർ വാർഡ് മെമ്പർ സൽമ മോയിൻ എന്നിവർ സംബന്ധിക്കും.
രണ്ടാം വീടിന്റെ പ്രവർത്തി ഉൽഘാടനം അന്നേ ദിവസം 2 മണിക്ക് മാനന്തവാടി എം എൽ എ ഒ ആർ കേളു നിർവ്വഹിക്കും. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻറ് അനീഷ സുരേന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തങ്കമ്മ യേശുദാസ്, വാർഡ് മെമ്പർ സി പ്രസാദ് എന്നിവർ സംബന്ധിക്കും. കോളജ് പ്രിൻസിപ്പൽ ഡോ. കെ കെ മുഹമ്മദ് കുട്ടി, ഡോ. ടി മജീഷ്, ഡോ. എം കെ മധുസൂധനൻ, ലഫ്റ്റനൻറ് എ.പി ഷമീർ, പ്രൊഫ വി. വി ഹസീബ്, പ്രൊഫ കെ.പി നംഷാദ്,
അലി കുയ്യാലിൽ, സമീർ പറമ്പത്ത്, കോളജ് യൂണിയൻ ചെയർമാൻ അബ്ദുള്ള താരീഖ്, തുടങ്ങിയവർ ഇരു സ്ഥലങ്ങളിലും സംബന്ധിക്കും.
കോളജിലെ അധ്യാപക അനധ്യാപക വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെൻറ്, പി ടി എ എന്നിവരുടെ സഹകരണത്തോടെ
ഏകദേശം 13 ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ട് വീടുകൾ നിർമ്മിക്കുന്നത്. ഇത് കൂടാതെ ഒരു വീടും കൂടി ഈ പദ്ധതിയിൽ കോളജ് നിർമ്മിച്ച് നൽകും





Leave a Reply