September 28, 2026

വയനാട് വിഷനെതിരായ സൈബര്‍ ആക്രമണം: വയനാട് പ്രസ്‌ക്ലബ് അപലപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട്ടിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകളില്‍ ഒന്നായ വയനാട് വിഷനെതിരെ നടന്ന സൈബര്‍ ആക്രമണത്തെ വയനാട് പ്രസ്‌ക്ലബ് അപലപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡന്റ് കെ സജീവന്‍, സെക്രട്ടറി നിസാം കെ അബ്ദുല്ല, ട്രഷറര്‍ എ.പി അനീഷ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. നീതിയുക്തമായ നടപടി സ്വീകരിക്കാമെന്ന് വയനാട് പ്രസ്‌ക്ലബിന് ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ ഉറപ്പ് നല്‍കിയിട്ടുണ്ട് . രാവിലെ 11.30ഓടെയാണ് ചാനലിന് നേരെ സൈബര്‍ ആക്രമണം നടന്നത്. ചാനല്‍ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന 10 കംപ്യൂട്ടറുകളുടെയും പ്രവര്‍ത്തനത്തെയാണ് ഇത് ബാധിച്ചത്. ഇതോടെ ചാനലിന്റെ സംപ്രേഷണം പൂര്‍ണ്ണമായും നിലച്ചു. കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ ഹാക്കര്‍മാര്‍ പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ സമൂഹം ജാഗരൂകരാകണമെന്നും വയനാട് പ്രസ്‌ക്ലബ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *