September 28, 2026

മത സൗഹാർദ്ദത്തിലും ജീവകാരുണ്യത്തിലും തൃശ്ശിലേരി പള്ളിയുടെ പ്രവർത്തനം മാതൃകാപരം

0
IMG-20201004-WA0289.jpg
By ന്യൂസ് വയനാട് ബ്യൂറോ
മത സൗഹാർദ്ദത്തിലും ജീവകാരുണ്യത്തിലും തൃശ്ശിലേരി പള്ളിയുടെ പ്രവർത്തനം
മാതൃകാപരം; സഖറിയാസ് മോർ പോളികോർപസ്
മാനന്തവാടി ∙ ക്ഷേത്രത്തെയും മുസ്‌ലിം പള്ളിയേയും ചേർത്ത് നിർത്തി
തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളി കാത്തുസൂക്ഷിക്കുന്ന
മത സൗഹാർദ്ദവും ജീവകാരുണ്യ പ്രവർത്തനങ്ങളും മാതൃകാപരമാണെന്ന് മലബാർ
ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികോർപസ് മെത്രാപ്പോലീത്ത പറഞ്ഞു.
മലബാറിന്റെ കോതമംഗലമെന്ന് അറിയപ്പെടുന്ന പളളിയിൽ സമാപന ദിവസമായ 4ന് നടന്ന
പെരുന്നാൾ
ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മലബാർ
ഭദ്രാസനാധിപൻ സഖറിയാസ് മാർപോളിക്കോർപ്പോസ്. ബസേലിയൻ പ്രതിഭാ പുരസ്കാരം
ഫൈഹ ഷാജിയ്ക്ക് ഒ.ആർ. കേളു എംഎൽഎ സമ്മാനിച്ചു. വിവിധ മത വിഭാഗങ്ങളിൽ
പെട്ടവർക്ക് ബസേലിയൻ ചാരിറ്റി ഫണ്ട് സമർപണവും നടന്നു.
വികാരി ഫാ. സിബിൻ താഴെത്തെക്കുടി, ഫാ. ഷിബു കുറ്റിപറിച്ചേൽ, ഫാ. അതുൽ
കുമ്പളംപുഴയിൽ എന്നിവർ സഹ കാർമികത്വം വഹിച്ചു.
സർവമത സംഗമ ഭൂമിയായിമാറിയ തൃശ്ശിലേരി പള്ളിയിലെ മാർ ബസേലിയോസ് ബാവായുടെ
ഒാർമ്മപ്പെരുന്നാളിൽ തൃശ്ശിലേരി മഹാ ദേവക്ഷേത്രം, തൃശ്ശിലേരി ജുമാ
മസ്ജിദ്, അരീക്കര ഭഗവതി ക്ഷേത്രം
എന്നിവിടങ്ങളിലെ ഭാരവാഹികൾ പള്ളിയിലെത്തി നേർച്ച സദ്യക്ക് ആവശ്യമായ അരി
സമർപ്പിച്ചിരുന്നു. നാൽനട തീർത്ഥയാത്രയിലും പ്രദക്ഷിണത്തിലും ഹൈന്ദവ
സഹോദരനായ ഉദയനാണ് കെടാവിളക്കേന്തിയത്. പെരുന്നാൾ ഏറ്റുകഴിക്കുന്നതിലും
ഭൂരിഭാഗം പേരും ഇതര മതസ്ഥരാണ്.
നവംബര്‍ 27 മുതൽ എല്ലാ ദിവസവും രാവിലെ പ്രഭാത പ്രാർഥന, മൂന്നിൻമേൽ
കുർബാന, വൈകിട്ട് തിരുശേഷിപ്പ് കബറിങ്കൽ പ്രത്യേക മധ്യസ്ഥ പ്രാർഥന,
സന്ധ്യാ പ്രാർഥന എന്നിവ നടന്നു. പെരുന്നാളിന്റെ ഭാഗമായി എക്യുമെനിക്കൽ
കുടുംബ സുവിശേഷ ഗാന മത്സരം ഒാൺലൈനായി
സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പ്
വരുത്തിയാണ് ചടങ്ങുകൾ
നടത്തിയത്. പെരുന്നാൾ ചടങ്ങുകൾ വിശ്വാസികൾക്ക് കാണാനായി ഒാൺലൈൻ
സൗകര്യങ്ങളും ഒരുക്കിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *