സൗജന്യ വിദ്യാഭ്യാസ വെബിനാർ മറ്റന്നാൾ
ഫ്രീ വെബിനാർ മറ്റന്നാൾ ( ഒക്ടോബർ 11)
കല്പറ്റ : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമായ വെസ്റ്റേൺ ഗാട്സ് ഇൻസ്ടിട്യൂഷൻസ് ഫോർ സോഷ്യൽ എക്സലൻസ് (WISE) സംഘടിപ്പിക്കുന്ന സൗജന്യ വിദ്യാഭ്യാസ വെബിനാർ മറ്റന്നാൾ (ഒക്ടോബർ 11) രാത്രി ഇന്ത്യൻ സമയം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഐഡി ഫ്രഷ് ഫുഡ് സി. ഇ. ഒ. പി സി മുസ്തഫ എന്നിവർ നേതൃത്വം നൽകുന്ന വെബിനാറിൽ ലാഭവും പാപവും; സിലബസിലില്ലാത്ത ബിസിനസ്സ് പാഠങ്ങൾ എന്ന വിഷയം ചർച്ച ചെയ്യും. www.westernghats.education/webinar എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുന്ന +2 പൂർത്തിയാക്കിയ ആദ്യത്തെ 300 പേർക്കായിരിക്കും പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുക. വിദ്യാർഥികളുടെ ജീവിതത്തിൽ വിദ്യാഭ്യാസപരമായ സുപ്രധാന തീരുമാനങ്ങളെടുക്കാൻ ഈ വെബിനാർ സഹായകമാവുമെന്നും സംഘാടകർ അറിയിച്ചു
Leave a Reply