April 25, 2024

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 68,321 സാമ്പിള്‍; ഉയര്‍ന്ന രോഗമുക്തി(8048)യും ഇന്ന്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
Remdesivir Heparin Viral Trap Scaled

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂർ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂർ 556, കോട്ടയം 522, കാസർഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിൻകര സ്വദേശി ശശിധരൻ നായർ (75), പാറശാല സ്വദേശി ചെല്ലമ്മൽ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂർ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂർ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലൻ (53), കൊല്ലം നിലമേൽ സ്വദേശിനി നസീറ ബീവി (53), അഞ്ചൽ സ്വദേശി സുശീലൻ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെൽമ (81), ആലപ്പുഴ എല്ലപ്പിക്കുളം സ്വദേശി അബ്ദുൾ റഹ്മാൻ കുഞ്ഞ് (63), കടകാൽപള്ളി സ്വദേശി പ്രകാശൻ (68), കോട്ടയം സ്വദേശി സിജോ തോമസ് (38), എറണാകുളം മൂവാറ്റുപുഴ സ്വദേശിനി അമ്മിണി ശ്രീധരൻ (80), വൈപ്പിൻ സ്വദേശി ശിവൻ (84), മൂവാറ്റുപുഴ സ്വദേശിനി ഫാത്തിമ (79), പെരുമ്പാവൂർ സ്വദേശി ഷാജി (57), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി സുബൈദ (55), കോഴിക്കോട് വടകര സ്വദേശി രാഘവൻ (85), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ ഖാദിർ (70), പൊന്നാനി സ്വദേശിനി ബീവാത്തു (60), പുരംഗ് സ്വദേശിനി മറിയം (62), അരക്കുപറമ്പ് സ്വദേശി മുഹമ്മദ് (70), കാസർഗോഡ് ചെമ്മാട് സ്വദേശി അബ്ദുള്ള (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 955 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 143 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 8215 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1171, മലപ്പുറം 1125, തിരുവനന്തപുരം 878, എറണാകുളം 753, ആലപ്പുഴ 778, തൃശൂർ 723, കൊല്ലം 704, പാലക്കാട് 400, കണ്ണൂർ 376, കോട്ടയം 499, കാസർഗോഡ് 360, പത്തനംതിട്ട 222, ഇടുക്കി 111, വയനാട് 115 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്

111 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, തൃശൂർ 22 വീതം, എറണാകുളം 20, കണ്ണൂർ 12, പത്തനംതിട്ട 11, മലപ്പുറം, കോഴിക്കോട് 5 വീതം, വയനാട് 4, കൊല്ലം, കാസർഗോഡ് 3 വീതം, ആലപ്പുഴ, പാലക്കാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1074, കൊല്ലം 1384, പത്തനംതിട്ട 222, ആലപ്പുഴ 348, കോട്ടയം 452, ഇടുക്കി 98, എറണാകുളം 458, തൃശൂർ 860, പാലക്കാട് 315, മലപ്പുറം 909, കോഴിക്കോട് 835, വയനാട് 152, കണ്ണൂർ 492, കാസർഗോഡ് 449 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,75,304 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,73,686 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,45,261 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,425 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2892 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 34,71,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,12,185 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ അടൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 4), ഓമല്ലൂർ (4), ഇടുക്കി ജില്ലയിലെ പള്ളിവാസൽ (സബ് വാർഡ് 8, 9), വെള്ളത്തൂവൽ (സബ് വാർഡ് 5, 6, 9), തൃശൂർ ജില്ലയിലെ അന്നമനട (2, 3), പനച്ചേരി (3, 22, 23), അവനൂർ (5), ചൊവ്വന്നൂർ (13), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ (7), എറണാകുളം ജില്ലയിലെ പുത്തൻകുരിശ് (1), കോട്ടയം ജില്ലയിലെ കൂട്ടിക്കൽ (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്പോട്ടുകളാണുള്ളത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *