June 17, 2026

പ്രോത്സാഹന ധനസഹായം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2019-20 വര്‍ഷം ഡിഗ്രി/പി.ജി പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായത്തിനായി അപേക്ഷിക്കാം. വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കോഴ്സ്, ലഭിച്ച ഗ്രേഡ്/മാര്‍ക്ക്, കോണ്‍ടാക്ട് നമ്പര്‍, ഇ-മെയില്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ രേഖപ്പെടുത്തി സ്വയം തയ്യാറാക്കിയ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഉളളടക്കം ചെയ്യണം. അപേക്ഷ നവംബര്‍ 5 നകം  സുല്‍ത്താന്‍ ബത്തേരി/ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ ഓഫീസിലോ, കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിലോ   ലഭിക്കണം. വൈകി ലഭിക്കുന്നതും, അപൂര്‍ണ്ണമായതും, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. മറ്റ് ജില്ലകളില്‍ പഠിച്ച   വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ അതത് ജില്ലകളിലെ  പട്ടികവര്‍ഗ്ഗ വികസന ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *