June 16, 2026

മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച ജോയൽ വായ കൊണ്ട് ബ്രഷ് കടിച്ചു പിടിച്ച് വരച്ച ചിത്രങ്ങൾക്ക് രണ്ടാം സ്ഥാനം.

0
IMG-20201020-WA0256.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊറോണ കാലത്തെ നിറക്കൂട്ടുകൾ എന്ന വിഷയത്തിൽ കേരള ലളിത കലാ  അക്കാദമി നടത്തിയ ഓൺലൈൻ ചിത്ര രചന മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും മീനങ്ങാടി    ജി. , എച്ച്.എസ്. എ സി ലെ  ജോയൽ കെ ബിജു (മൗത്ത് പെയിന്റിംഗ് ആര്ടിസ്റ് )രണ്ടാം സ്ഥാനം കരസ്ഥമാക്കി. കഴുത്തിനു താഴെ ചലനം നഷ്ടപ്പെട്ട മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച ജോയൽ വായ കൊണ്ട് ബ്രഷ് കടിച്ചു പിടിച്ചാണ് ചിത്രങ്ങൾ വരക്കുന്നത്. 2019 കേരള സർക്കാരിന്റെ ഉജ്വല ബാല്യപുരസ്‌കാര ജേതാവ് കൂടിയായ ജോയൽ ഇന്ത്യയിലെ തന്നെ എറ്റവും പ്രായം കുറഞ്ഞ മൌത്ത് ആൻഡ് ഫൂട്ട് പെയിന്റിംഗ് ആര്ടിസ്റ് (mouth and foot painting artist -MFPA)ബോംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന  കൂട്ടായ്മയിലെ അംഗം ആണ്. കരച്ചാൽ കണ്ടമ്മാലിൽ ബിജുവിന്റേയും ദീനയുടെയും മകനാണ് ജോയൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *