June 20, 2026

മാനന്തവാടി മദ്യശാല പൂട്ടണം: 14-ന് കളക്ട്രേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം

0
By ന്യൂസ് വയനാട് ബ്യൂറോ
വാഹനജാഥ ഞായറാഴച തുടങ്ങും.

മാനന്തവാടി:. ബീവറേജസ് കോര്‍പ്പറേഷന്റെ മാനന്തവാടിയിലെ മദ്യശാല അടച്ചു പൂട്ടമണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി മദ്യവിരുദ്ധ വാഹന പ്രചരണ ജാഥയും രാപ്പകല്‍ സമരവും നടത്തുന്നു. ഞായറാഴ്ച  രാവിലെ  9 ന് ജഷീര്‍ പള്ളിവയല്‍ നയിക്കുന്ന ജില്ലാ വാഹന പ്രചാരണ ജാഥ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നര്‍ഗീസ് ബീഗം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 14 കേന്ദ്രങ്ങള്‍ പിന്നിട്ട് ഒന്നാം ദിവസം പ്രചാരണ ജാഥ വൈകീട്ട് 4.30 ന് പനമരത്ത് സമാപിക്കും. തിങ്കളാഴ്ച രാവിലെ 9 ന് നിരവില്‍പ്പുഴയില്‍ നിന്നും തുടങ്ങി വൈകീട്ട് 5 ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സമാപിക്കും.

ഫെബ്രുവരി 14 ന് ജനകീയ സമര സമിതി, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹ്യ സാംസ്‌കാരിക സംഘടകള്‍ എന്നിവരുടെ സഹകരണത്തോടെ കളക്ട്രേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തും. മനുഷ്യാവകാശ പ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യ സമരസേനാനി തായാട്ട് ബാലന്‍, കെ.ഡി.എഫ് സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ടി.പ.ഭാസ്‌കരന്‍, പെമ്പിളൈ ഒരുമ നേതാവ് ഗോമതി, ഡോ.പി.ലക്ഷ്മണന്‍, എസ്.സി, എസ്.ടി കോണ്‍ഫെഡറേഷന്‍ എം.എന്‍.കിളിയന്‍ എന്നിവര്‍ പങ്കെടുക്കും.15 ന് സമാപന സമ്മേളനം ഗോത്ര മഹാസഭ കോര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പി.കെ.സുബ്രഹ്മണ്യന്‍, ഫാ.മാത്യു കാട്ടറത്ത് ,മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *