July 27, 2026

വാടേരിയില്‍ ശിവരാത്രി മഹോത്സവം ഞായറാഴ്ച തുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി. വാടേരി ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ഫെബ്രുവരി 11 മുതല്‍ 13 വരെ നടക്കും. 11 ന് രാവിലെ 4 ന് പള്ളിയുണര്‍ത്തല്‍, 6ന് ഗണപതി ഹോമം6.30 ന് അഭിഷേകം എന്നിവ നടക്കും. 13 ന് വൈകീട്ട് 7 ന് സത്യസായി സേവാ സമിതി വയനാടിന്റെ സായ് ഭജന്‍ നടക്കും. സാംസ്‌കാരിക സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റി വി.എം.ശ്രീവത്സന്‍ അദ്ധ്യക്ഷത വഹിക്കും. വി.കെ.സന്തോഷ് അദ്ധ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 10 ന് വന്ദന വിഷ്വല്‍ മീഡിയ ഗഌറ്റസ് സാഗാ ഡാന്‍സ് അവതരിപ്പിക്കും. രാത്രി 12.30 മുതല്‍ പുണ്യ പുരാതന സിനിമകള്‍ പ്രദര്‍ശിപ്പിക്കും.ഇത്തവണ ശിവരാത്രിയോടനുബന്ധിച്ചുള്ള ബലികര്‍മ്മ സൗകര്യം ഉണ്ടായിരിക്കില്ല.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *