April 28, 2026

ജി.എസ്.ടി വകുപ്പിന്റെ വാഹന പരിശോധന; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
IMG_20220102_132959.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ആര്യന്നൂർ നടയിൽ ജി.എസ്.ടി വകുപ്പിന്റെ വാഹന പരിശോധയ്ക്കിടെ ലോറി നിയന്ത്രണം വിട്ട് സമീപത്തെ വയലിലേക്ക് തെന്നിമാറി.വാഹന പരിശോധനയ്ക്കായി ജി.എസ്.ടി അധികൃതർ ഒരു വാഹനത്തിന് കൈ കാണിച്ചപ്പോൾ പുറകെ വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
 ശനിയാഴ്ച വൈകുന്നേരം 6.00 മണി യോടെയായിരുന്നു സംഭവം. പനമരം – മാനന്തവാടി സംസ്ഥാനപാതയരികിലെ ആര്യന്നൂർ നടയിൽ വെച്ച് മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം ഉദ്യോഗസ്ഥർ കൈകാണിച്ചതിനെ തുടർന്ന് പെട്ടെന്ന് നിറുത്താൻ ശ്രമിക്കുന്നതിനിടയിൽ, തൊട്ടു പിറകിലായി വരുന്ന ബൈക്ക് ബ്രൈക്ക് ഇട്ടതോടെ ചെന്നിടിക്കാതിരിക്കാൻ ലോറി ഡ്രൈവർ വണ്ടി വെട്ടിച്ചതോടെയാണ് നിയന്ത്രണം വിട്ടത്. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *