April 27, 2026

ജില്ലയില്‍ 240 പേര്‍ക്ക് കൂടി കോവിഡ്

0
IMG_20220107_164643.jpg
By ന്യൂസ് വയനാട് ബ്യൂറോ


വയനാട് ജില്ലയില്‍ ഇന്ന് (14.01.22) 240 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 66 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്  12.72 ആണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 137260 ആയി. 134976 പേര്‍ രോഗമുക്തരായി. നിലവില്‍ 1288 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1243 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 756 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1332 പേര്‍ ഉള്‍പ്പെടെ ആകെ 10869  പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 979 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *