ആർഎസ്എസ് ഭീകരതക്കെതിരെ പോപുലർ ഫ്രണ്ട് ജാഗ്രത മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു
മാനന്തവാടി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മാനന്തവാടി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ ആർഎസ്എസ് ഭീകരതക്കെതിരെ ജാഗ്രതമാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. എരുമത്തെരുവിൽ നിന്ന് തുടങ്ങിയ ജാഗ്രത റാലി മൈസൂർ റോഡ് മാനന്തവാടി ബസ്സ്റ്റാൻഡ് കറങ്ങി ഗാന്ധിപ്പാർക്കിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ് സജീർ എം.ടി യുടെ അധ്യക്ഷതയിൽ മുസ്തഫ അമാനി വിഷയാവതരണം നടത്തി. പരിപാടിയിൽ ഡിവിഷൻ സെക്രട്ടറി സകരിയ്യ കെ എസ് സ്വാഗതവും ഡിവിഷൻ കമ്മിറ്റി അംഗം ഷുക്കൂർ ടി നന്ദിയും പറഞ്ഞു.





Leave a Reply