November 11, 2026

ജോസ്ന പി ജോസഫിനെ അനുമോദിച്ചു

0
IMG_20220117_133412.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മക്കിയാട്: ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വെള്ളമുണ്ട ഡബ്ല്യു.എം.ഒ.  ഇംഗ്ലീഷ് അക്കാദമി വിദ്യാർഥിനി ജോസ്ന പി ജോസഫിനെ അനുമോദിച്ചു.
 അഞ്ഞൂറിൽപരം ദിവസങ്ങൾ വാർത്താ അവതാരകരെ പോലെ മുടങ്ങാതെ വാർത്താ അവതരണം നടത്തി  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ജോസ്ന പി ജോസഫിനെ സ്കൂൾ മാനേജ്മെന്റ്, പി ടി എ,  സ്റ്റാഫ് അംഗങ്ങൾ അനുമോദിച്ചു.
 പി.ടി.എ പ്രസിഡണ്ട് ഇബ്രാഹിം മണിമയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഡബ്ല്യു എം ഒ  ജനറൽ സെക്രട്ടറി  എം എ മുഹമ്മദ് ജമാൽ സാഹിബ് ഉദ്ഘാടനം ചെയ്യുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.
ഡബ്ല്യു എം ഒ ജോയിൻ സെക്രട്ടറി മായൻ മണിമ സർട്ടിഫിക്കറ്റ്  വിതരണം ചെയ്തു.
ചടങ്ങിന് ആശംസകൾ നേർന്നു കൊണ്ട് സ്കൂൾ കൺവീനർ കെ അഹമ്മദ് മാസ്റ്റർ, എസ് കെ തങ്ങൾ, കെ മമ്മൂട്ടി ,റെജീന റാഫി, സ്കൂൾ ലീഡർ സുമയ്യ ,സീനത്ത് എൻ ടി ,സ്മിത ജോസഫ് എന്നിവർ സംസാരിച്ചു. 
ജോസ്ന പി ജോസഫ് മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പൽ ആയിഷ തപസ്സും ചടങ്ങിൽ സ്വാഗതവും വൈസ് പ്രിൻസിപ്പൽ  എം  ശശി നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *