November 11, 2026

ലിറ്റില്‍ കൈറ്റ്‌സ് – ജില്ലയില്‍ സ്‌കൂള്‍തല ക്യാമ്പുകള്‍ സമാപിച്ചു

0
IMG_20220122_072918.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലെ സ്‌കൂള്‍തല ക്യാമ്പുകള്‍ പൂര്‍ത്തിയായി. സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായി ഈ അധ്യയന വര്‍ഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 67 യൂണിറ്റുകളില്‍ നിന്നുള്ള 2112 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കാളികളായത്. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പ് നടത്താന്‍ കഴിയാതിരുന്ന 2 വിദ്യാലയങ്ങളിലും, പങ്കെടുക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും പിന്നീട് പകരം സംവിധാനം ഒരുക്കമെന്ന് കൈറ്റ് സി ഇ ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
പ്രോഗ്രാമിങ്, അനിമേഷന്‍ എന്നീ വിഭാഗത്തില്‍ തുടര്‍സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരുന്നത്. ഫേസ് ഡിറ്റക്ഷന്‍ ഗെയിം, സ്‌ക്രാച്ച് ഓഫ്‌ലൈന്‍ എഡിറ്റര്‍ ഉപയോഗിച്ചുള്ള കാര്‍ റേസിംഗ് ഗെയിം നിര്‍മ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌ക്ടില്‍ അനിമേഷന്‍ സിനിമ തയാറാക്കല്‍, മൊബൈല്‍ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകള്‍ നടത്തി. ഈ മേഖലകളില്‍ പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.
ഹൈടെക് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ലിറ്റില്‍ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവസാന സെഷനില്‍ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്പിന്റെ തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം കൂടി വിലയിരുത്തിയാണ് സബ് ജില്ലാ ക്യാമ്പിലേക്കുള്ള വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *