ബീവറേജ് ബാറുകൾ അനുവദിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം: ലഹരിനിർമാർജന സമിതി.
കൽപ്പറ്റ: കേരള സർക്കാർ പുതിയ ബീവറേജ് ഷോപ്പുകളും ബാറുകളും വീണ്ടും തുറക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ലഹരി നിർമ്മജ്ജന സമിതി വയനാട് ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അനുദിനം നാട്ടിൽ നടമാടി കൊണ്ടിരിക്കുന്ന എല്ലാവിധ കുറ്റകൃത്യങ്ങൾക്കും പ്രേരണ മദ്യലഹരി ആണ് എന്നിരിക്കെ വീണ്ടും മദ്യശാലകൾ ആരംഭിക്കാനുള്ള നീക്കം ജനദ്രോഹമാണ്. ജനങ്ങളുടെ നന്മ കണക്കിലെടുത്ത് ഇത്തരം തീരുമാനങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണം.
യോഗം എൽ എൻ എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി എം കെ മുഹമ്മദ്കുട്ടി കാഞ്ഞിയൂർ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞിക്കോമു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അബൂ ഗൂഡലായി ചർച്ച ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കണക്കയിൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി ഇ എ ബക്കർ സ്വാഗതവും ജില്ലാ ട്രഷറർ അബ്ദുൽ ഖാദർ മടക്കിമല നന്ദിയും പറഞ്ഞു. മുഹമ്മദ് ആരാമം, ഉസ്മാൻ പള്ളിയാൽ, അബ്ദുൽ അസിസ് വെള്ളമുണ്ട മോയി കാസ്മി, റഹ്മത്ത് പിണങ്ങോട്, കണ്ണോത് മുസ്തഫ, അബ്ദുൽ അസിസ് കരേക്കാടൻ, അലി ബ്രാൻ,ഉമ്മർ എ. കെ മേപ്പാടി, റഫീഖ് മേപ്പാടി,ഇബ്രാഹിം. സി, ഷരീഫ് മേപ്പാടി, അബൂബക്കർ എം. എ, മുസ്തഫ കെ. എ, ഖാലിദ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.






Leave a Reply