August 27, 2026

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി: യു.ഡി.എഫ്. ബോർഡ് യോഗം ബഹിഷ്കരിച്ചു

0
GridArt_20220428_1312174172.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി. വെള്ളമുണ്ട പഞ്ചായത്തിൽ യു.ഡി.എഫ്. ബോർഡ് യോഗം ബഹിഷ്കരിച്ചു.കഴിഞ്ഞ ദിവസം ചേർന്ന സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ഗ്രാമ പഞ്ചായത്തംഗം ലതികയെ അറിയിക്കാതെ നടത്തിയെന്നാണ് പരാതി. ഇന്ന് ചേർന്ന ബോർഡ് യോഗത്തിൽ ഇത് ചോദിച്ചപ്പോൾ ലതികയെ അപമാനിച്ച് വൈസ് പ്രസിഡണ്ട് സംസാരിച്ചുവെന്ന് ഗ്രാമപഞ്ചായത്തംഗം .കെ.സി.മൈമൂന പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ച വൈസ് പ്രസിഡണ്ടിൻ്റെ നടപടിയിൽ പ്രതിഷേധിമാ ണ് തങ്ങൾ ഭരണ സമിതി യോഗം ബഹിഷ്കരിച്ചതെന്നും ഇവർ പറഞ്ഞു. എന്നാൽ യു.ഡി എഫ് -രാഷ്ട്രീയം കളിക്കുകയാണെന്ന് വൈസ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *