April 19, 2024

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പഠനക്യാമ്പ് ആരംഭിച്ചു

0
Img 20220511 065214.jpg
കൽപ്പറ്റ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) വയനാട് ജില്ലാ പ0ന ക്യാമ്പ് പുത്തൂർ വയൽ എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷനിൽ ആരംഭിച്ചു. ക്യാമ്പ് കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ സമകാലിക രാഷ്ട്രിയം എന്ന വിഷയമവതരിപ്പിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സംഘടന രേഖ അവതിപ്പിച്ച് കൊണ്ട് സംസ്ഥാന ട്രെഷറർ ടി.കെ.എ.ഷാഫിയും ലിംഗ പദവിയുടെ വർത്തമാനം എന്ന വിഷയത്തിൽ എ.കെ.പി.സി.ടി.എ.സംസ്ഥാന കമ്മറ്റി അംഗം ടി.എസ്.ശ്രീജിത്തും ക്ലാസ്സെടുത്തു. കർഷക സംഘം ജില്ലാ കമ്മറ്റി അംഗം വി.ഹാരിസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കെ.എസ്.ടി.എ.സംസ്ഥാന സെക്രട്ടറി പി.ജെ.ബിനേഷ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.എ.ദേവകി, ജില്ലാ പ്രസിഡണ്ട് എ.ഇ.സതീഷ് ബാബു, ജില്ലാ ട്രെഷറർ ടി.രാജൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ക്യാമ്പിൻ്റെ രണ്ടാം ദിവസം സാമ്പത്തികരംഗം എന്ന വിഷയത്തിൽ കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണനും, ,സംസ്ക്കാരിക രംഗം എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റി അംഗം പി. സുരേഷ് ബാബുവും ക്ലാസ്സെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *