June 11, 2026

ജനതാദള്‍ എസ് കല്‍പ്പറ്റ ഡി എഫ് ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

0
IMG_20220511_064441.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങളെ വന്യജീവി ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തുക, കാടും നാടും വേര്‍തിരിക്കുക, ഫെന്‍സിംഗ് സമ്പ്രദായം നല്ല രീതിയില്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനതാദള്‍ എസ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.മാര്‍ച്ച് ജെഡിഎസ് സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം വി.പി. വര്‍ക്കി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ.ദാസന്‍ അധ്യക്ഷത വഹിച്ചു.നാഷണല്‍ കമ്മിറ്റിയംഗം കെ. വിശ്വനാഥന്‍, വൈസ് പ്രസിഡന്റ് ബി.രാധാകൃഷ്ണപിള്ള, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ. ഷംസുദ്ദീന്‍ അരപ്പറ്റ, കെ.എസ്.മോഹനന്‍, പി.അബ്ദുള്‍ ഖാദര്‍ ,കെ.അനൂപ് മാത്യു, ഇ.രാധാകൃഷ്ണന്‍, കെ.ശിവന്‍, കെ.എം.രാജു എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *