March 29, 2024

ഛർദ്ദിയും വയറിളക്കവും മൂലം പുൽപ്പള്ളി സർക്കാർ ആശുപത്രിയിൽ എത്തിച്ച വൃദ്ധന് ചികിത്സ നിഷേധിച്ചു

0
Gridart 20220511 1131423392.jpg
പുൽപ്പള്ളി: ഛർദ്ദിയും വയറിളക്കവുംമൂലം അത്യാസന്ന നിലയിലായ അനാഥന് പുൽപ്പള്ളി ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി.

ആശുപത്രിയിൽ എത്തിച്ചു മണിക്കൂറുകൾ ചികിത്സ നൽകാതെ അവഗണിച്ചതായാണ് പരാതി.പുൽപ്പള്ളി താഴെ അങ്ങാടിയിൽ വർഷങ്ങളായി താമസിക്കുന്ന ചന്ദ്രൻ ( 58 ) എന്ന ആൾക്കാണ് പുൽപ്പള്ളി ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. മെയ് 12ന് വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെയാണ് ചന്ദ്രനെ ഗ്രാമപഞ്ചായത്ത്അംഗം ജോഷി ചാരുവേലിൽ , ആശാവർക്കർ ഏലിക്കുട്ടി, പുൽപ്പള്ളി പോലീസ് എന്നിവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന ചന്ദ്രനെ മലമൂത്രവിസർജ്ജ്യങ്ങൾക്കു നടുവിലാണ് കണ്ടെത്തിയത്. പുൽപ്പള്ളി താഴെഅങ്ങാടിയിലാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് സഹായത്തോടെ ചന്ദ്രനെ പുൽപ്പള്ളി കമ്മ്യൂണിറ്റി സെൻററിൽ എത്തിച്ചു .രോഗിയുമായി ഇവർ ചെല്ലുമ്പോൾ ആശുപത്രിയിൽ വെളിച്ചംപോലും ഇല്ലായിരുന്നു. അത്യാസന്ന നിലയിലായ രോഗിക്ക് സഹായം ലഭ്യമാക്കണമെന്നു വാർഡ് മെമ്പർ ആവശ്യപ്പെട്ടു . ഡ്യൂട്ടി ഡോക്ടർ ഇല്ല എന്ന കാരണം പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പ്രാഥമിക ശുശ്രൂഷകൾ പോലും രോഗിക്ക് നിഷേധിച്ചു. ഇതേതുടർന്ന് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയുമായി ബന്ധപ്പെടുകയും അവരുടെ നിർദേശത്തെ തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ.പ്രഭാകരൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ വിളിച്ച് പ്രാഥമിക ശുശ്രൂഷ നൽകാൻ ആവശ്യപ്പെട്ടു. രാത്രി ഒമ്പതരയോടെയാണ് ചന്ദ്രന് പ്രാഥമിക ശുശ്രൂഷകൾ ലഭിച്ചത്. അവശനിലയിലായ ഇയാൾക്ക് വിദഗ്ധ ചികിത്സകൾ ലഭിക്കുവാൻ സാധ്യതഇല്ല എന്നും പറഞ്ഞു .തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആംബുലൻസ് വിളിച്ച് ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു പുൽപ്പള്ളി ഗവൺമെൻറ് ആശുപത്രിയിൽ ആംബുലൻസ് ഉണ്ടെങ്കിലും രാത്രി എട്ടു മണിക്ക് ശേഷം ആംബുലൻസ് ജനങ്ങൾക്ക് നൽകില്ല എന്ന മറുപടിയാണ് നൽകിയത് .ബത്തേരിയിൽ നിന്നും ആംബുലൻസ് വരുത്തിയാണ് ചന്ദ്രനെ താലൂക്ക് ആശുപത്രി   യിലെത്തിച്ചത്.ആരോഗ്യ വകുപ്പ് അധികൃതരുടെ നിരുത്തരവാദിത്തപരമായ ഈ നടപടിയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട് .പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ കഴിഞ്ഞ കുറെ കാലങ്ങളായി നാഥനില്ലാത്ത അവസ്ഥയിലാണ് .പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിൽ ഡോക്ടർമാരോ -അഥവാ ഉണ്ടെങ്കിൽതന്നെ അവരുടെ സേവനം രോഗികൾക്ക് ലഭിക്കുന്നുമില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *