ജില്ലയിലെ ഗവ. ഐടിഐ കളിലേക്ക് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് സമ്പൂർണ വിജയം
കൽപ്പറ്റ : ജില്ലയിലെ ഗവ. ഐടിഐ കളിലേക്ക് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് സമ്പൂർണ വിജയം. കൽപ്പറ്റ ഗവ.ഐടിഐ, ചുള്ളിയോട് വനിത ഐടിഐ, വെള്ളമുണ്ട ഐടിഐ എന്നിങ്ങനെ ജില്ലയിലെ മൂന്ന് ഐടിഐകളിലും എസ്എഫ്ഐ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ചെയർമാൻ, ജനറൽ സെക്രട്ടറി, യുയുസി, കൾച്ചറൽ അഫയേഴ്സ് സെക്രട്ടറി, മാഗസിൻ എഡിറ്റർ, ജനറൽ ക്യാപ്റ്റൻ എന്നീ മുഴവൻ മേജർ സീറ്റുകളിലേക്കും എസ്എഫ്ഐ സ്ഥാനാർഥികളെയാണ് വിദ്യാർഥികൾ വിജയിപ്പിച്ചത്. കണ്ണൂർ സർവകലാശാലക്ക് കീഴിൽ ജില്ലയിലെ കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിലും വെറ്ററിനറി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും നേടിയ മികച്ച വിജയത്തിന് പിന്നാലെയാണ് ഐടിഐ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ വിജയഭേരി മുഴക്കുന്നത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാർഥികൾ ഐടിഐകളിൽ പ്രകടനം നടത്തി. യൂണിയൻ ഭാരവാഹികൾ കൽപ്പറ്റ ഐടിഐ: ടി പി ഇക്ക്ബാൽ കബീർ(ചെയർമാൻ), കെ സി ഷിജില(ജനറൽ സെക്രട്ടറി ), കെ മുഹമ്മദ് ഷെബിൻ(യുയുസി), എം ആർ അനാമിക(മാഗസിൻ എഡിറ്റർ), പി ആർ രാഹുൽ (കൾച്ചറൽ അഫയേഴ്സ് സെക്രട്ടറി), മുഹമ്മദ് യുനൈഫ് (ജനറൽ ക്യാപ്റ്റൻ) വെള്ളമുണ്ട ഐടിഐ: കെ എം മുഹമ്മദ് യാസിഫ്(ചെയർമാൻ), അഭിനവ് (ജനറൽ സെക്രട്ടറി ), കെ വിനീഷ്(യുയുസി)), ദിൽഷാദ് (മാഗസിൻ എഡിറ്റർ), എം സിഞ്ജു (കൾച്ചറൽ അഫയേഴ്സ് സെക്രട്ടറി), എം ടി വിഷ്ണു(ജനറൽ ക്യാപ്റ്റൻ). ചുള്ളിയോട് വനിതാ ഐടിഐ: പി എം ഷമ്ന(ചെയർമാൻ), എം ആർ നജില(ജനറൽ സെക്രട്ടറി ), സോന(യുയുസി)), അനഘ ബിജു (മാഗസിൻ എഡിറ്റർ), )ആര്യശ്രീ(കൾച്ചറൽ അഫയേഴ്സ് സെക്രട്ടറി), ആദിത്യ(ജനറൽ ക്യാപ്റ്റൻ).
Leave a Reply