May 19, 2026

സോഷ്യലിസ്റ്റ് പുനരേകീകരണം അനിവാര്യം; ജുനൈദ് കൈപ്പാണി

0
GridArt_20220517_1201448642.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റഃ വർഗീയ ഫാഷിസത്തിനെതിരെ സോഷ്യലിസ്റ്റ് ജനാധിപത്യ ശക്തികളുടെ ഏകീകരണം അനിവാര്യമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. സമതാ വിചാര കേന്ദ്രം കൽപ്പറ്റയിൽ സംഘടിപ്പിച്ച സംസ്ഥാന നേതൃ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രക്ഷിക്കാനായി ദേശീയ ബദൽ അനിവാര്യമാണ്. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിന് രാജ്യവ്യാപകമായി നേതൃത്വം നൽകാൻ സോഷ്യലിസ്റ്റ്‌ പാർട്ടികളുടെ ഏകോപനത്തിനു സാധിക്കുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
സമതാ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി.ഹരി അധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ അഡ്വ.എം.കെ പ്രേംനാഥ്‌ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി വികെ.വസന്തകുമാർ,കൊച്ചി മുൻ മേയർ കെ.ജെ.സോഹൻ,യു.എ.ഖാദർ,സി.കെ.ദാമോദരൻ,എം.അബ്ദുറഹ്മാൻ,ഉണ്ണി മൊടക്കല്ലൂർ,പി.പ്രദീപ് കുമാർ,പി.ജെ.ജോസി,ഡോ.ഗോകുൽ ദേവ് ,കുമാർ കല്ലായി,അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *