April 24, 2026

കരാട്ടെ കേരള ടീമിന് സൗജന്യ പരിശീലനം നൽകി.

0
IMG_20220517_125239.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ദേശീയ കരാട്ടെ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുള്ള കേരള  ടീമിന്  കരാട്ടെ കേരള അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നൽകി. .പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ കരാട്ടെ കേരള അസോസിയേഷൻ സെക്രട്ടറി എസ്. അരവിന്ദാക്ഷൻ സ്വാഗതവും പ്രസിഡന്റ് പി..രാംദായൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. മാനന്തവാടി മുൻസിപ്പൽ ഡെപ്യൂട്ടി ചെയർമാൻ പി.വി.എസ് മൂസ്സ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റ് ചെയർമാൻ കെ.വി.വിജോൾ  കരാട്ടെ കേരള അസോസിയേഷൻ ചെയർമാൻ ഡോ. ഷാജി കൊട്ടാരം, എം.എ ജോഷി,ജില്ലാ കരാട്ടെ അസോഷ്യഷൻ സെക്രട്ടറി കെ.യുതാജുദ്ധീൻ, കേരളം റഫറി കമ്മീഷൻ സെക്രെട്ടറി ലിൻസ് രവി തുടങ്ങിയവർ സംസാരിച്ചു.ജില്ലാ കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് ഗ്രിഗറി വൈത്തിരി നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *