May 18, 2026

പകർച്ച പനികൾക്കെതിരെ ഔഷധ കാപ്പി ബോധവൽക്കരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
GridArt_20220518_1543481862.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കുഞ്ഞോo : കാലാവസ്ഥാ
വ്യതിയാനത്തിന്റെ ഭാഗമായി പകർച്ചപ്പനികൾ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്തു കുഞ്ഞോo എടല പണിയ കോളനിയിൽ ബോധവൽക്കരണവും, ഔഷധ കാപ്പി വിതരണവും, മഴക്കാല സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ചുക്ക്,കുരുമുളക്, തിപ്പലി, ജീരകം, തുളസി, ഏലം, മല്ലി, ഗ്രാമ്പു, കരിപ്പട്ടി എന്നിവ ചേർന്ന ഔഷധ കാപ്പി മഴക്കാല രോഗങ്ങൾക്കെതിരെ ഉള്ള ആയുഷ് പ്രതിരോധ മാർഗ്ഗങ്ങളിൽ ഒന്നാണ്.മഴക്കാലത്ത് പടർന്നു പിടിക്കുന്ന പകർച്ചപ്പനി,ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, സിക്കാ രോഗം, ചിക്കുൻ ഗുനിയ,മഞ്ഞപ്പിത്തം മുതലായ രോഗങ്ങളെ കുറിച്ചും, രോഗ പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും ഡോ അരുൺ ബേബി സംസാരിച്ചു.സുർജിത്,അംഗനവാടി ടീച്ചർ ത്രേസ്യ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *