March 29, 2024

മഴക്കാലമായതോടെ വെണ്ണിയോട് പുഴയിൽ തവളകൾക്കൊപ്പം ചീങ്കണ്ണി കുഞ്ഞുങ്ങളും

0
Gridart 20220520 0729582673.jpg
കൽപ്പറ്റ : മഴക്കാല മായതോടെ വെണ്ണിയോട് പുഴയിൽ തവളകൾ കൊപ്പം ചീങ്കണ്ണി കുഞ്ഞുങ്ങളും നിറയുന്നു. വെണ്ണിയോട് ടൗണിനോട് ചേർന്നുള്ള പുഴ യോരത്ത് 24 – ചീങ്കണ്ണി കുഞ്ഞുങ്ങളെയാണ്  കണ്ടെത്തിയത്.

പുഴയോരത്ത് നിന്ന് കിട്ടിയ ചീങ്കണ്ണി കുഞ്ഞുങ്ങളെ നാട്ടുകാർ ചേർന്ന് ബക്കറ്റിൽ സൂക്ഷിച്ച് വനം വകുപ്പിന് കൈമാറി.വെണ്ണിയോട് വലിയ – ചെറു പുഴകളിൽ ആഫ്രിക്കൻ മുഷി , ചീങ്കണ്ണി എന്നിവ പെരുകിയതോടെ പുഴയിലെ സ്വാഭാവിക മത്സ്യങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
പരലുകൾ ഉൾപ്പെടെ ഇല്ലാതാവുകയും പുഴ മണ്ണിന്റെ സ്വാഭാവിക ഘടന നഷ്ടപ്പെടുകയും ചെയ്യുന്നത് പുഴയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിഘാത മാണ്.ആദിവാസികൾ ഉൾപ്പെടെ നിരവധി ആളുകൾ ആശ്രയിക്കുന്ന പുഴയാണിത്.മഴക്കാലമായതോടെ മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞുള്ള പുഴയെ  സംരക്ഷിക്കാൻ അധികൃതർ യാതൊരു നടപടിയും എടുത്തട്ടില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *