March 29, 2024

യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്കൂൾ പ്രസ്ഥാനമായ എം.ജെ. എസ്.എസ് എയുടെ 100-ാം വർഷിക ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി

0
Gridart 20220520 1354567182.jpg
മാനന്തവാടി: യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്കൂൾ പ്രസ്ഥാനമായ എം.ജെ. എസ്.എസ് എയുടെ 100-ാം വർഷിക ആഘോഷങ്ങൾക്ക് മാനന്തവാടിയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. മെയ് 22 ഞായറാഴ്ച 11 മണി മുതൽ സുവർണ ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ പള്ളി അങ്കണത്തിലാണ് വടക്കൻ മേഖലാ ആഘോഷം. പരിപാടിയുടെ ഭാഗമായുള്ള ഗ്ലോറിയ 1920-2022 കലാ വിരുന്ന് പ്രശസ്ത ബാലതാരം ഡാവിയ മേരി ബെൻ ഉദ്ഘാടനം ചെയ്യും.

പൊതു സമ്മേളനം ബഹു. വനം വകുപ്പ് മന്ത്രി  എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുകയും കല ഉത്സവ് 2021 – തദ്ദേശീയ കളിപ്പാട്ട നിർമ്മാണ ഇനത്തിലെ ദേശീയ ജേതാവ്  ബെനീറ്റാ വർഗീസിനെ  ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ പ്രത്യേകം ആദരിക്കുകയും ചെയ്യും. ജ്യോതിർ ഗമയ നേത്ര ദാന അവയവ ദാന സമ്മതപത്രം  ഓ. ആർ. കേളു എം.എൽ.എ ഏറ്റുവാങ്ങും.
എം.ജെ.എസ്.എസ്.എ ചാരിറ്റി വിതരണ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിക്കും. എം.ജെ.എസ്.എസ്.എ പ്രസിഡന്റ് ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിന് കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോർ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണവും കണ്ണൂർ റൂറൽ അഡീഷനൽ എസ്പി  പ്രിൻസ് അബ്രാഹാം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. ഇതിനോടനുബന്ധിച്ച് വിപുലമായ ബിബ്ലിക്കൽ എക്സിബിഷനും ക്രമീകരിക്കപ്പെട്ടിട്ടുണ്ട്.
 സഭയുടെയും സണ്ടേസ്കൂളിൻ്റെയും കേന്ദ്ര ഭാരവാഹികൾ പങ്കെടുക്കും. ശതാബ്ദിയുടെ ഭാഗമായി മെയ് 15ന് എല്ലാ ദേവാലയങ്ങളിലും പതാക ഉയർത്തിയിരുന്നു. 22 ന് രാവിലെ പുൽപ്പള്ളിമേഖലയിൽ നിന്ന് ദീപശിഖാ ,ബത്തേരി മേഖലയിൽ നിന്ന്ഛായാ ചിത്രം, മീനങ്ങാടി മേഖലയിൽ നിന്ന് ,പതാക പ്രയാണങ്ങൾ എത്തിച്ചേരും. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ,ബാംഗ്ലൂർ, ചെന്നൈ, മംഗലാപുരം എന്നിവടങ്ങളിൽ നിന്നും അധ്യാപകർ, വിദ്യാർത്ഥികൾ, മാതാപിതാക്കൾ എത്തിച്ചേരും. വാഹന പാർക്കിങ്ങിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികളായ ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ (പ്രോഗ്രാം കൺവീനർ), ഫാ.എൽദോ മനയത്ത് (പബ്ലിസിറ്റി ചെയർമാൻ), പി.എഫ് തങ്കച്ചൻ (സെക്രട്ടറി, എം. ജെ.എസ്. എസ്. എ മലബാർ), പ്രോഗ്രാം കോർഡിനേറ്റർ കെ.എം.ഷിനോജ്, പബ്ലിസിറ്റി കൺവീനർ ജോൺ ബേബി, പള്ളി ട്രസ്റ്റി ഷാജി മൂത്താശേരിയിൽ, സെക്രട്ടറി കുര്യാക്കോസ് വലിയ പറമ്പിൽ , ജോയിന്റ് സെക്രട്ടറി റോയി പോൾ പടിക്കാട്ട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *