May 18, 2026

എന്‍ജിഒ അസോസിയേഷന്‍ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

0
GridArt_20220521_1611286762.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനം എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മറ്റി തീവ്രവാദ വിരുദ്ധ ദിനമായി ആചരിച്ചു. ദീര്‍ഘവീക്ഷണമുള്ള പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായിരുന്നുവെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ജി എസ് ഉമാശങ്കര്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ ജില്ലാ കമ്മറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ഹനീഫ, ചിറയ്ക്കല്‍, ബ്രാഞ്ച് പ്രസിഡന്റ് പി ടി സന്തോഷ്, ജില്ലാ ഭാരവാഹികളായ പി ജെ ഷൈജു, ബെന്‍സി ജേക്കബ്, ജെയിംസ് കുര്യന്‍,കെ ജി വേണു,പ്രജീഷ് കെ എസ്, മനേഷ് കെ വി, സെന്‍ ജെ എബ്രഹാം, എം കെ ബിന്ദു, കെ പ്രമീള എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *