വർഗ്ഗീയതക്കെതിരെ യൂത്ത് ലീഗ് യുവ ജാഗ്രത റാലി 27-ന്
കൽപ്പറ്റ: ഇന്ത്യൻ ജനത നേരിടുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ സാമ്പത്തിക തകർച്ച തുടങ്ങിയ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ ഫാഷിസം വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണന്ന് യൂത്ത് ലീഗ് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.. ജനാധിപത്യ മാർഗ്ഗത്തിൽ ഫാഷിസത്തെ നേരിടുന്നതിന് പകരം ഹിംസാത്മകമായി പ്രതിരോധിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരം ഭീഷണി നിലനിൽക്കുമ്പോൾ സർക്കാർ ചിലവിൽ മതനിരാസം അടിച്ചേൽപിക്കാനാണ് പിണറായി സർക്കാരും ശ്രമിക്കുന്നത്. പ്രതിരോധം,മതനിരാസം മതസാഹോദര്യ കേരളത്തിനായി എന്ന ശീർഷകത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം നിയോജ മണ്ഡലം തലങ്ങളിൽ യുവ ജാഗ്രത റാലി നടത്തുമെന്ന് ഇവർ പറഞ്ഞു. കൽപ്പറ്റ നിയോജക മണ്ഡലം റാലിയും പൊതു സമ്മേളനവും മേയ് 27 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മേപ്പാടിയിൽ നടക്കും. കേരളീയ സാമൂഹിക അന്തരീക്ഷം കലുഷിതമായ ഘട്ടങ്ങളിലെല്ലാം ഇത്തരം ക്യാമ്പയിനുകൾ യൂത്ത് ലീഗ് നടത്തിയിട്ടുണ്ട് . വിഷലിപ്തമായ സംസാരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടത് മതേതര വിശ്വാസികളുടെ ബാധ്യതയാണ്.
ആർ എസ് എസ് എസ്സും പോപ്പുലർ ഫ്രണ്ടും നടത്തുന്ന കൊലപാതകങ്ങൾ ഇരു സമുദായത്തിന്റെയും അക്കൗണ്ടിലേക്ക് വരവ് വെക്കേണ്ടതില്ല. അവരുടെ ഹിംസാത്മക രാഷ്ട്രീയ ശൈലിയാണത് .ഇത്തരം സംഘടനകൾ സമൂഹത്തിലുണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും പ്രതിസന്ധികളും സമ്മേളനം പ്രോത്സാഹിപ്പിക്കുന്ന ചർച്ച ചെയ്യും.മതനിരാസം ഇടത് യുവജന സംഘടനകളുടെ നിലപാടും,ഇതിനു പ്രോത്സാഹനം നൽകുന്ന രീതിയിലുള്ള സർക്കാർ നിലപാടും തുറന്നുകാട്ടും. റാലിയുടെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മുജീബ് കാടേരി ജില്ലാ ലീഗ് അധ്യക്ഷൻ പി പി എ കരീം, ജനറൽ സെക്രട്ടറി അഹമ്മദ് ഹാജി, എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ റസാഖ് കൽപ്പറ്റ, വർക്കിങ് ചെയർമാൻ ടി ഹംസ, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സിറ്റി ഹുനൈസ്, ജനറൽ സെക്രട്ടറി സി ശിഹാബ്, ട്രഷറർ സി കെ അബ്ദുൽ ഗഫൂർ, ഭാരവാഹികളായ എകെ സൈതലവി, അസീസ് അമ്പിലേരി, ലത്തീഫ് നെടുങ്കരണ, ഷാജി കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.






Leave a Reply