മുതിർന്ന പൗരന്മാരുടെ റെയിൽവെ ഇളവുകൾ പുനസ്ഥാപിക്കണം: 28-ന് ധർണ്ണ
കൽപ്പറ്റ: മുതിർന്ന പൗരന്മാർക്ക് റെയിൽവെ അനുവദിച്ചിരുന്ന ഇളവുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സീനിയർ സിറ്റിസൺ ഫോറം 28-ന് കൽപ്പറ്റ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വനസംരക്ഷണനിയമത്തിലും വന്യജീവി സംരക്ഷണ നിയമത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി, കർഷകർക്ക് കൃഷി ചെയ്യാനാവശ്യമായ സാഹചര്യമുണ്ടാക്കുക, കർഷകരുടെ പേരിലുള്ള ജപ്തി നടപടികൾ പിൻവലിക്കുക, ക്ഷേമപെൻഷനുകൾ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് വയനാട്ടിലെ മുതിർന്ന പൗരന്മാർ കേരള സീനിയർ സിറ്റിസൺസ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28-ാം തിയതി 10 മണിക്ക് കൽപ്പറ്റ ടെലഫോൺ എക്സ്ചേഞ്ചിന് മുൻപിൽ ധർണ്ണയും പ്രകടനവും നടത്തുന്നത്. . ധർണ്ണ സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന വൈസ്പ്രസിഡണ്ട് എ.പി.വാസുദേവൻനായർ ഉൽഘാടനം ചെയ്യുന്നതും, ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു അദ്ധ്യക്ഷം വഹിക്കുന്നതുമാണ്. ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു, സെക്രട്ടറി ടി.വി.രാജൻ, എ.പി. വാസുദേവൻ നായർ , സി.കെ. ജയറാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..






Leave a Reply