April 25, 2024

വെള്ളമുണ്ട സ്റ്റേജ് ഉദ്ഘാടനം; പ്രസംഗ വിജയികളെ പ്രഖ്യാപിച്ചു

0
Img 20220612 Wa00242.jpg
വെള്ളമുണ്ട:  ജി.എം.എച്ച്.എസ് എസ് വെള്ളമുണ്ടയിൽ 
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്‌ നിർമ്മിച്ച ഇൻഡോർ സ്റ്റേജ് ഉൽഘാടനത്തോടനുബന്ധിച്ച്‌  
സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു.ഒന്നാം സ്ഥാനംഃ സ്റ്റെനിൻ ജോസ് (ജി.കെ.എം ഹയർസെക്കണ്ടറി സ്കൂൾ കണിയാരം).രണ്ടാം സ്ഥാനംഃ ഷഹ്‌ന അസ്റി (സർവ്വജന സ്കൂൾ,സുൽത്താൻ ബത്തേരി ).
മൂന്നാം സ്ഥാനംഃ എവുലിൻ അന്ന ഷിബു (ജി.എം.എച്ച്‌.എസ്.എസ് വെള്ളമുണ്ട).
പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 
പ്രതിഭയെ സ്റ്റേജ് ഉൽഘാടനം ചെയ്യുവാനുള്ള അവസരമാണ് കാത്തിരിക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ആകർഷകമായ മറ്റ് സമ്മാനങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്.ഇതിന് പുറമെ 
മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രസംഗം നടത്തിയ മറ്റ് 
ഏഴ് വിദ്യാർത്ഥികൾ പ്രത്യേക പ്രോത്സാഹന സമ്മാനത്തിനും അർഹരായിട്ടുണ്ട്.
പ്രോത്സാഹന സമ്മാന ജേതാക്കൾ…
ശ്രീലക്ഷ്മി അജേഷ് (കണിയാരം സ്കൂൾ),ഐബൽ സക്കറിയ കെ.ടി (മൂലങ്കാവ് സ്കൂൾ),ആഷിറ കെ (പുളിഞ്ഞാൽ സ്കൂൾ),സോഫിയ റെബേക്ക(പാലേരി സ്കൂൾ),നിയ റഹ്മാ (എസ്.കെ.എം.ജെ.സ്കൂൾ കൽപ്പറ്റ),മുഹമ്മദ് യാസിർ (ഗവ .സ്കൂൾ മാനന്തവാടി)
അതിൽ ടി (പടിഞ്ഞാറത്തറ)
വയനാട് ജില്ലയിലെ 
ഹൈസ്കൂൾ-പ്ലസ്‌ടു തല വിദ്യാർത്ഥികൾക്ക് ഓൺലൈനായി പങ്കെടുക്കാവുന്ന രൂപത്തിൽ 
'എന്റെ ഇന്ത്യ' എന്ന വിഷയത്തിൽ 2 മിനിറ്റിൽ കൂടുതലാവാത്ത പ്രസംഗ വീഡിയോ തെയ്യാറാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയച്ചു കിട്ടിയ 100 ലധികം പ്രസംഗത്തിൽ നിന്നുമാണ് മികച്ചത് തിരഞ്ഞെടുത്തത്‌.
2022 ജൂൺ 21 ചൊവ്വാഴ്ച വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസിൽ സംഘടിപ്പിക്കുന്ന വിശിഷ്ടതിഥികൾ പങ്കെടുക്കുന്ന പ്രത്യേക ചടങ്ങിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച തലപ്പുഴ സ്വദേശിയായ കണിയാരം സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി സ്റ്റെനിൻ ജോസ് ഇൻഡോർ സ്റ്റേജ് നാടിന് സമർപ്പിക്കും.
മറ്റ് സ്ഥാനക്കാർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *