March 29, 2024

തോൽപ്പെട്ടി ഡെപ്യൂട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു

0
Img 20220614 Wa00282.jpg
തോൽപ്പെട്ടി : തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ എഴുപത് വർഷമായി കൈവശം വെച്ചിരിക്കുന്ന നെടുംന്തന, കക്കേരി കോളനി നിവാസികൾക്ക് അർഹമായ വനാവകാശം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എ കെ എസ് തിരുനെല്ലി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോൽപ്പെട്ടി ഡെപ്യൂട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. എ കെ എസ് ഏരിയ സെക്രട്ടറി എം കെ രാധാകൃഷ്ണൻ അധ്യക്ഷനായി. നെടുംന്തന, കക്കേരി കോളനികളിൽ 118 പട്ടികവർഗ്ഗ കുടുംബങ്ങൾ നൂറ് വർഷത്തോളമായി ഫോറസ്റ്റിൽ താമസിച്ചു വരുന്നു. 2005 ലെ വനാവകാശ നിയമപ്രകാരമുള്ള നിയമം നിലനിൽക്കേ വനംവകുപ്പ് ഇതുവരെ ഇവർക്ക് കൈവശരേഖ നൽകിയിട്ടില്ല. നിരവധി തവണ സമരങ്ങൾ നടത്തുകയും വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. യാതൊരു നടപടിയും കൈകൊള്ളാത്തതിനാലാണ് സമരത്തിനിറങ്ങിയത്. കൂടാതെ വീടുകൾക്ക് ഭീക്ഷണിയായ ഉണങ്ങിയ വീട്ടി, തേക്ക് എന്നിവ മുറിച്ചുമാറ്റാനും നാളിതുവരെ തയ്യാറായിട്ടില്ല. ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ച് കൈവശരേഖ കൊടുക്കാൻ ആവശ്യപ്പെട്ടിരിന്നു. എന്നാൽ വനം വകുപ്പ് തിരിഞ്ഞു നോക്കിയില്ല. 2005 ലെ വനാവകാശ നിയമപ്രകാരം വനത്തിൽ താമസിക്കുന്ന പട്ടികവർഗ്ഗക്കാർക്ക് കൈവശ രേഖ കൊടുക്കണമെന്ന നിയമം പ്രാബല്യത്തിലുണ്ട്. ഇനിയും അധികൃതർ ഇതിന് തയ്യാറായില്ലെങ്കിൽ ഫോറസ്റ്റ് സ്റ്റേഷനു മുമ്പിൽ കുടിൽ കെട്ടി ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും എ കെ എസ് വില്ലേജ് കമ്മിറ്റി പറഞ്ഞു. സി പി ഐ എം മാനന്തവാടി ഏരിയ സെക്രട്ടറി എം രജീഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ പി വി ബാലകൃഷ്ണൻ, കെ ടി ഗോപിനാഥൻ, ലോക്കൽ സെക്രട്ടറിമാരായ ടി കെ സുരേഷ്, സി കെ ശങ്കരൻ, ലോക്കൽ കമ്മിറ്റിയംഗം എൻ ജെ മാത്യു, വി ബി ബബീഷ്, സതീഷ് കുമാർ, ബിന്ദു സുരേഷ് ബാബു എന്നിവർ സമരത്തിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *