IMG-20220614-WA00292.jpg

ജെബി മേത്തറെ അക്രമിച്ചതിൽ മഹിളാ കോൺഗ്രസ് പ്രതിഷേധ യോഗം നടത്തി


AdAdAd
മാനന്തവാടി: കേരള മുഖ്യമന്ത്രി പിണറായി വിജയനും, കുടുംബവും നയതന്ത്ര ബാഗേജിലൂടെ കറൻസി കടത്തിയതും, ബിരിയാണി ചെമ്പിൽ ഡോളർ കടത്തിയത് മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് പ്രതി തന്നെ നേരിട്ട് വെളിപ്പെടുത്തിയ സ്ഥിതിയ്ക്ക് മുഖ്യമന്ത്രി തൽസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് തെളിഞ്ഞതിൽ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യറി അന്വേഷണത്തിന് തയ്യാറാകണമെന്നും, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പിയെ ഡൽഹി പോലീസ് അക്രമിച്ചതിൽ പ്രതിഷേധിച്ചും മഹിളാ കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയും കുടുംബവും കൂടിയാണെന്നുള്ളത് പുറം ലോകം അറിയാതിരിക്കാൻ സംസ്ഥാനത്ത് സി.പി.എം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം നടത്തി ജനശ്രദ്ധ തിരിച്ച് വിടുകയാണെന്ന് എ.ഐ.സി.സി മെമ്പറും, മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് സംസാരിച്ചു. ലേഖ രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് മുഖ്യ പ്രഭാഷണം നടത്തി.ഉഷാ വിജയൻ, ഗിരിജ സുധാകരൻ, മീനാക്ഷി രാമൻ, ജോയ്സി ഷാജു, റോസമ്മ.കെ, റ്റിജി ജോൺസൺ, ഷീജ മോബി, കമല.ജി, മാലതി എന്നിവർ സംസാരിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.