April 26, 2024

യോഗ പരിശീലനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു

0
Img 20220627 Wa00432.jpg
മീനങ്ങാടി : നാഷണല്‍ ആയുഷ് മിഷനും ആയുഷ് വകുപ്പും ചേര്‍ന്ന് ആശ വര്‍ക്കര്‍മാര്‍ക്കുള്ള യോഗ പരിശീലനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ നിര്‍വ്വഹിച്ചു. ആയുര്‍വേദ ഹോമിയോ ചികിത്സാ വിഭാഗങ്ങള്‍ ഉള്‍പ്പെട്ട ആയുഷ് വകുപ്പില്‍നിന്ന് ലഭ്യമാകുന്ന ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കാന്‍ ആശമാരുടെ സേവനം വളരെയധികം പ്രയോജനമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വയനാട് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ സമീഹ സൈദലവി മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. നുസ്രത്ത്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ രാജേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ പി. ഷിജു, മീനങ്ങാടി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ കുമാര്‍, ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറി അമ്പലവയല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.എന്‍. ബിജി, വയനാട് ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ. ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം.എസ്. വിനോദ്, ആശ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ സജീഷ് ഏലിയാസ്, മീനങ്ങാടി സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീകല എന്നിവര്‍ സംസാരിച്ചു. ഡോ. ടി.എ. ഹരിശങ്കര്‍ ആയുര്‍വേദത്തിലും ഡോ. എസ്.എന്‍. ബിജി ഹോമിയോയിലും ലഭ്യമായ ആരോഗ്യ സേവനങ്ങളെക്കുറിച്ച് ആശവര്‍ക്കര്‍മാര്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *