April 25, 2024

കെസിവൈഎം സംസ്ഥാന സമിതി മലബാർ യൂത്ത് കോൺക്ലേവ് സംഘടിപ്പിച്ചു

0
Img 20220630 Wa00072.jpg
 
 മാനന്തവാടി: മലയോര കുടിയേറ്റ കർഷകരെ ബാധിക്കുന്ന ബഫർസോൺ പ്രഖ്യാപനത്തിനെതിരെ കെസിവൈഎം സംസ്ഥാന സമിതി നേതൃത്വത്തിൽ മാനന്തവാടി രൂപതയുടെ ആതിഥേയത്വത്തിൽ മലബാർ യൂത്ത് കോൺക്ലേവ് നടത്തപ്പെട്ടു. മാനന്തവാടി ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ട യൂത്ത് കോൺക്ലെവ് കെ സി വൈ എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സജിൻ ചാലിൽ മോഡറേറ്ററായി. കെസിവൈഎം സംസ്ഥാന പ്രസിഡണ്ട് ഷിജോ ഇടയാടിൽ,കൽപ്പറ്റ എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദിഖ്, കെ ഐ എഫ്   സംസ്ഥാന ചെയർമാൻ അലക്സ്‌ ഒഴുകയിൽ, ഹൈക്കോടതി അഭിഭാഷകൻ അഡ്വ : അലക്സ്‌ എം സ്കറിയ, മാനന്തവാടി കർഷകൻ ബേബി എസ്, മാനന്തവാടി രൂപതാ പ്രസിഡണ്ട് ടിബിൻ വര്ഗീസ് എന്നിവർ ആശയങ്ങൾ പങ്കുവെച്ചു. കെസിവൈഎം സംസ്ഥാന സെക്രട്ടറി ഷിജോ നിലക്കപ്പിള്ളി സംസ്ഥാപ്രമേയം അവതരിപ്പിച്ചു കെസിവൈഎം സംസ്ഥാന ജനറൾ സെക്രട്ടറി ബിച്ചു കുര്യൻ തോമസ് നന്ദി അർപ്പിച്ചു ചർച്ചകൾ അവസാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *