April 19, 2024

കാൻസറിനെ പറ്റി സമഗ്രമായ ചർച്ചകൾ സജീവം എം വി .ആർ കാൺകോൺ സമ്മേളനത്തിന് തുടക്കമായി പ്രത്യേക ലേഖകൻ

0
Img 20220903 095920.jpg
സുൽത്താൻ ബത്തേരി :കാൻസർ വൈറസിൻ്റെ സമഗ്രമായ വശങ്ങൾ ഇഴ പിരിച്ച് ചർച്ച ചെയ്യുന്ന എം.വി. ആർ. കാൺകോൺ 2022 ന് തുടക്കമായി.
മോളിക്യൂലർ സൂചികകൾ ഉപയോഗിച്ച അണ്ഡാശയ കാൻസറുകൾ നേരത്തേ കണ്ടെത്താനാവുമെന്ന് ഡയർ ക്യാൻസർ സെന്ററിലെ മോളിക്യൂലർ ഓൺകോളജി വിഭാഗം തലവൻ പ്രൊഫെസ്സർ  ടി രാജ്‌കുമാർ . ഇത്തരം മോളിക്യൂലർ സൂചികകൾ ഭാവിയിൽ കാൻസർ ചികിത്സ രംഗത്ത്  വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടവരും എന്നും പറഞ്ഞു.
കോഴിക്കോട് എം.വി. ആർ   കാൻസർ സെന്റർ  സംഘടിപ്പിക്കുന്ന   അന്താരാഷ്ട്ര കാൻസർ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സപ്ത കൺവെൻഷൻ സെന്ററിൽ നടക്കുന്ന   സമ്മേളനത്തിന് നേതൃത്വം നൽകുന്നത്  എം വി ആർ  കാൻസർ സെന്റർ  ചെയർമാൻ   വിജയകൃഷ്ണനും  മെഡിക്കൽ ഡയറക്ടറും പ്രശസ്ത കാൻസർ ചികിത്സകനുമായ  നാരായണൻ കുട്ടി വാരിയരുമാണ് .   എം വി ആർ കാൻസർ സെന്ററിലെ  ഡോക്ടർമാരായ ഡോക്ടർ  പ്രശാന്ത്, ഡോക്ടർ  ദീപക് ദാമോദരൻ, ഡോക്ടർ  ഷംസുദ്ധീൻ എന്നിവരും നേതൃരംഗത്തുണ്ട് .
 വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി   കാൻസർ ചികിത്സ വിദഗ്ദർ ,  ഗവേഷകർ , വിദ്യാർത്ഥികൾ തുടങ്ങിയ മുന്നൂറോളം പേർ മൂന്നു ദിവസത്തെ  സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട് . ക്യാൻസറിനെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്നതിലും ചിkസിക്കുന്നതിലും ഉള്ള നൂതന സാങ്കേതിക വിദ്യകളെ കുറിച്ചും ടെക്നോളജിയെ കുറിച്ചുമാണ് സമ്മേളനം പ്രധാനമായും ചർച്ച  ചെയ്യുന്നത്.
സ്തനാർബുദത്തിൻ്റെ   എണ്ണം ഗണ്യമായി വർദ്ധിക്കുന്നതിനെ കുറിച്ചും അതിനെ നേരിടാൻ മനുഷ്യന്റെ ജനിതക ഘടനയിൽ ഉണ്ടാവുന്ന മാറ്റങ്ങളെ പ്രതിരോധിക്കുന്നതിനെ  കുറിച്ചും സമ്മേളനം വിശദമായി ചർച്ച ചെയ്തു സമ്മേളനത്തോടനുബന്ധിച്ച കഴിഞ്ഞ ദിവസം കാൻസർ ചികിത്സയുടെ നൂതന സാങ്കേതിക വിദ്യകളെ കുറിച് ശിൽപശാലയും നടന്നു കാൻസർ ചികിത്സയുടെ പ്രധാന ഘടകമായ റേഡിയേഷൻ ചികിത്സയുടെ സങ്കീർണതകൾ  അനാവരണം ചെയ്യുന്ന വർക്ക് ഷോപ്പ്  ആയിരുന്നു നടന്നത്.  ഋഷികേശ്  എയിംസിലെ ഡീൻ കൂടിയായ പ്രഫസർ മനോജ് ഗുപ്തയുടെ നേതൃത്വത്തിലാണ് ഈ ശില്പശാല  നടന്നത്.   കീമോതെറാപ്പി കൊടുക്കുന്നതിനെ വേണ്ടി ഞെരമ്പുകളിൽ ഇടുന്ന അതി നൂതന കീമോപോർട്ടുകളെ കുറിച്ചുള്ളതായിരുന്നു മറ്റൊരു വർക്ക് ഷോപ്പ് . എം വി ആർ  കാൻസർ സെന്ററിലെ അനസ്തേഷ്യ ഡോക്ടർ മാരുടെ നേതൃത്വത്തിലാണ് ഈ ശില്പശാല നടന്നത് .
തുടർന്നുള്ള ദിവസങ്ങളിൽ ഹെഡ് ആൻഡ് നെക്ക് ക്യാന്സറുകളും രക്താർബുദത്തെ കുറിച്ചും കുട്ടികളിലെ ക്യാന്സറുകളെ കുറിച്ചും കൂടുതൽ ചർച്ചകളും സെമിനാറുകളും നടക്കും .  വൈകി നടന്ന ചടങ്ങിൽ കേരള  ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ  പ്രൊഫസർ മോഹനൻ കുന്നുമ്മൽ സമ്മേളനം ഔപചാരികമായി  ഉൽഘടനം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *