March 29, 2024

വേൾഡ്കപ്പ്‌ സൈക്ലിങ്ങിൽ വയനാടിന്റെ അഭിമാനമായി അർജുൻ തോമാസ്

0
Img 20220909 084257.jpg
കൽപ്പറ്റ : 'ലേ -ലഡാക്കിൽ വെച്ച് നടന്ന യു. സി.ഐ എം.ടി.ബി ,എക്സ്. സി.ഇ വേൾഡ് കപ്പ് സൈക്ലിംഗ് മത്സരത്തിൽ  പങ്കെടുത്ത്‌ വയനാടിന്റെ അഭിമാനമായി ബത്തേരി അസംപ്ഷൻ ഹൈ സ്കൂൾ കായികാദ്ധ്യാപകൻ അർജുൻ തോമസ് .
ലോകത്തിലെ പ്രമുഖ റൈഡേഴ്‌സിനൊപ്പമാണ് കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായ അർജുൻ തോമസ്നു റൈഡ് ചെയ്യാൻ അവസരം ലഭിച്ചത്  .ലോകത്തിലെ ഏറ്റവും ഉയർന്ന സ്ഥലത്തു പ്രത്യേകം സജ്ജമാക്കിയ ട്രാക്കിലാണ് എക്സ്. സി.  വേൾഡ് കപ്പ്‌  നടക്കുക .   സാഹസികത  നിറഞ്ഞ തടസങ്ങൾ കടന്നു ഏറ്റവും ചെറിയ സമയം കൊണ്ട് ഫിനിഷ് ചെയുക എന്നതാണ് മത്സര രീതി. ഇന്ത്യയിൽ അതി സാഹസിക സൈക്ലിംഗ് കുറവാണെങ്കിലും ഈ ലോകകപ്പോടു  കുടി അതിനു തുടക്കം കുറിച്ചിരിക്കുകയാണ് . വരും വർഷങ്ങളിൽ കൂടുതൽ പേർക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
 വളരെ കുറച്ചു സമയം നീണ്ടു നിൽക്കുന്ന മത്സര ഇനം ആണ് .500 മീറ്റർ  ട്രാക്ക് അതിൽ നിരവധി തടസങ്ങൾ ഉണ്ടായിരിക്കും . അത് കൃത്യമായ സ്കിൽ ഉപയോഗിച്ചു ഏറ്റവും കുറഞ്ഞ സമയത്തു ഫിനിഷ് ചെയുക എന്നതാണ് മത്സരത്തിന്റെ പ്രത്യേകത.  ഇന്ത്യക്കു പുറത്തു ഏറ്റവും ജനപ്രീതി ഉള്ള മത്സരങ്ങളിൽ ഒന്നാണിത് .കൃത്യമായ പരിശീലനവും സ്കിൽ ടെക്‌നിക്കും ഉണ്ടെങ്കിൽ നമ്മുടെ കുട്ടികൾക്ക് നല്ല സാധ്യത ഉണ്ടെന്നു അർജുൻ തോമസ് പറയുന്നു . മത്സരത്തിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച സമയം കുറിക്കാൻ ഇദ്ദേഹത്തിന് സാധിച്ചു . അവസാന മത്സരത്തിന് യോഗ്യത നേടിയ 53 പേരിൽ  ഒരാളാകാൻ അർജുൻ തോമസിന് സാധിച്ചു.  
മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത് തന്നെ സൈക്ലിങ്ങിൽ പരിശീലനം നടത്തുന്ന വയനാട്ടിലെ കുട്ടികൾക്കും വലിയ പ്രചോദന മാണെന്ന് അർജുൻ തോമസ് പറയുന്നു.  ഇദ്ദേഹത്തിന്റെ കീഴിൽ പരിശീലിക്കുന്ന കുട്ടികൾ വരും വർഷങ്ങളിൽ കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കും .അതിനുള്ള പരിശീലന പരിപാടികൾ നേരത്തെ തുടങ്ങി കഴിഞ്ഞു .അസംപ്ഷൻ സ്കൂളിൽ വയനാട് സൈക്ലിംഗ് അസോസിയേഷന്റെ  പിന്തുണയോടുകൂടി നിരവധി പരിശീലന പരിപാടികൾ നടക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *